Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനില്‍ ടെസ്റ്റ് പരമ്പര കളിക്കാനൊരുങ്ങി ശ്രീലങ്ക; പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

കൊളംബോ: ഇടവേളയ്ക്ക് ശേഷം പാകിസ്താനില്‍ വീണ്ടും അന്താരാഷ്ട്ര ടെസ്റ്റ് പരമ്പരയ്ക്ക് കളമൊരുങ്ങുന്നു. പാകിസ്താനില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതം അറിയിച്ചതായാണ് വിവരം. ലോകകപ്പിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ അടിമുടി മാറ്റത്തിന് ശ്രമിക്കുന്ന ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി ഉടന്‍ തന്നെ പരമ്പര പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.സപ്തംബറില്‍ യു എ ഇയില്‍ വെച്ചാണ് ടെസ്റ്റ് പരമ്പര തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് മത്സരം പാകിസ്താനില്‍ നടത്താനാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം.

ഐ സി സിയുടെ കടുത്ത തീരുമാനം; വിരമിക്കല്‍ പ്രഖ്യാപിച്ച് സിക്കന്ദര്‍ റാസ

ഈ ടെസ്റ്റ് പരമ്പര വിജയകരമായി നടപ്പിലാക്കിയാല്‍ മറ്റ് ടീമുകളെയും ഇങ്ങോട്ട് കൊണ്ടുവരാമെന്നുള്ള കണക്കുകൂട്ടലിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. 2009ല്‍ ലാഹോറില്‍വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെ ഭീകാരാക്രമണം ഉണ്ടായതിന് ശേഷമാണ് പാകിസ്താനില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കാതെയായത്. ലങ്കന്‍ ടീമിനുനേരെയുണ്ടായ വെടിവെപ്പില്‍ തലനാരിഴയ്ക്കാണ് അന്ന് താരങ്ങള്‍ രക്ഷപെട്ടത്. ഈ സംഭവത്തിന് ശേഷം പാകിസ്താന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ യു എ ഇയില്‍ വെച്ചാണ് നടത്തിയിരുന്നത്.

cricket

വീണ്ടും ലങ്കന്‍ നിര പാകിസ്താനില്‍ കളിക്കാനെത്തുമ്പോള്‍ സുരക്ഷയൊരുക്കുകയെന്നത് പാകിസ്താന്‍ ടീമിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഇന്ത്യ പാകിസ്താന്‍ പരമ്പരയില്‍ നിന്ന് വിട്ടുനിന്നിരുന്നു.ഇതിനെതിരേ പിസിബി ബിസിസിഐയ്‌ക്കെതിരേ ഐ സി സിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും ബിസിസിഐയ്ക്കനുകൂമായാണ് വിധി ഉണ്ടായത്.

Story first published: Friday, July 19, 2019, 18:27 [IST]
Other articles published on Jul 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+