Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ സി സിയുടെ കടുത്ത തീരുമാനം; വിരമിക്കല്‍ പ്രഖ്യാപിച്ച് സിക്കന്ദര്‍ റാസ

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിനെ ഐ സി സി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് സിക്കന്ദര്‍ റാസ. ഐ സി സിയുടെ കടുത്ത തീരുമാനത്തില്‍ മനംനൊന്താണ് താരം പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സിംബാബ്‌വെ ക്രിക്കറ്റിനെ പുറത്താക്കിയ നടപടിക്കെതിരേ വികാരനിര്‍ഭരനായി പ്രതികരിച്ച താരം ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്.ഒരു കാലത്ത് ക്രിക്കറ്റിലെ കറുത്ത കുതിരകളായിരുന്ന സിംബാബ്‌വെയ്ക്ക് ഇന്ന് പഴയ പ്രതാപമില്ല.

സച്ചിനാണോ എക്കാലത്തെയും മികച്ചവന്‍; ഐസിസിയുടെ ചോദ്യത്തിന് ഞെട്ടിക്കുന്ന ഉത്തരം

മികച്ച താരങ്ങളുടെ അഭാവം നിറഞ്ഞുനില്‍ക്കുന്ന സിംബാബ്്‌വെ ടീമില്‍ മികച്ച പ്രകടനം കൊണ്ട്് റാസ കൈയടി നേടിയിരുന്നു. ഓള്‍റൗണ്ടറായ റാസ 2013ലാണ് സിംബാബ്‌വെ ദേശീയ ടീമിലേക്കെത്തുന്നത്. ടീമിനൊപ്പം 12 ടെസ്റ്റില്‍ നിന്ന് 818 റണ്‍സും 20 വിക്കറ്റും 97 ഏകദിനത്തില്‍ നിന്ന് 2656 റണ്‍സും 59 വിക്കറ്റും 32 ട്വന്റി20യില്‍ നിന്ന് 406 റണ്‍സും 11 വിക്കറ്റും റാസ നേടിയിട്ടുണ്ട്.പാകിസ്താന്‍ പ്രീമിയര്‍ ലീഗിലും താരം കളിക്കാറുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞെങ്കിലും ലീഗ് ക്രിക്കറ്റില്‍ താരം തുടരുമെന്നാണ് റിപ്പോര്‍ട്ട്.

sikandar-raza

ഐ സി സിയുടെ അപ്രതീക്ഷിത തീരുമാനം സിംബാബ്‌വെ ക്രിക്കറ്റിന് തന്നെ ഭീഷണി ഉയര്‍ത്തുന്നു. ബംഗ്ലാദേശുമായി നടത്താനിരുന്ന പരമ്പരയുടെ കാര്യവും ഇതോടെ അനിശ്ചിതത്വത്തിലായി.സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായതിനെത്തുടര്‍ന്നാണ് ഐ സി സി ഇത്തരമൊരു തീരുമാനമെടുത്തത്. സുതാര്യത ഉറപ്പുവരുത്തുന്നതില്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ സി സി ബോര്‍ഡിനെ വിലക്കിയത്. മൂന്ന് മാസത്തിനിടെ അനിവാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഐ സി സി സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

Story first published: Friday, July 19, 2019, 17:43 [IST]
Other articles published on Jul 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+