Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിന്ധുവിന്റെ അമ്മയും സൈനയുടെ അച്ഛനും; കോമണ്‍വെല്‍ത്തില്‍ പങ്കെടുക്കാന്‍ 325 അംഗ സംഘം

ദില്ലി: അടുത്തമാസം ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. 221 അത്‌ലറ്റുകളും 104 ഒഫീഷ്യലുകളും ഉള്‍പ്പെടെ 325 സംഘമാണ് ഇത്തവണ കോമണ്‍വെല്‍ത്തിനെകത്തുക. ഇന്ത്യന്‍ ഒളിമ്പിക്‌സ് കമ്മറ്റി സമര്‍പ്പിച്ച പട്ടിക സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഓസീസിനു പിറകെ രാജസ്ഥാനെയും നയിക്കാന്‍ സ്മിത്ത് ഇല്ല... രാജിവച്ചു, രഹാനെ പുതിയ ക്യാപ്റ്റന്‍
58 കോച്ചുമാര്‍, 7 മാനേജര്‍മാര്‍, 17 ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും 22 മറ്റ് ഒഫീഷ്യലുകള്‍ എന്നിങ്ങനെയാണ് ഒഫീഷ്യലുകളുടെ പട്ടിക. ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ അമ്മ വിജയ പുസര്‍ല, സൈന നേവാളിന്റെ പിതാവ് ഹര്‍വിര്‍ സിങ് എന്നിവര്‍ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ക്കൊപ്പമുണ്ട്. എന്നാല്‍ ഇവരുടെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കില്ല.

sindhu

വിശ്രമത്തിലുള്ള ലോങ്ജംപി താരം എം ശ്രീശങ്കര്‍, ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട സൗമ്യജിത്ത് ഘോഷ് എന്നിവര്‍ ടീമിനൊപ്പം ചേരുകയില്ല. പ്രഖ്യാപിച്ചവരില്‍ കൂടാതെ മാനേജര്‍മാര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ അതത് ഫെഡറേഷനുകള്‍ ചെലവ് വഹിക്കേണ്ടിവരും. ആവശ്യമില്ലാതെ ഒഫീഷ്യലുകളെ കുത്തിനിറയ്ക്കുന്നെന്ന പരാതിയെ തുടര്‍ന്ന് ഇത്തവണ കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് പട്ടിക തയ്യാറാക്കിയത്.

221 അത്‌ലറ്റുകള്‍ക്കും 54 കോച്ചുമാര്‍ക്കും ദിവസേന 50 ഡോളര്‍വീതം പോക്കറ്റ് അലവന്‍സ് ലഭിക്കും. ഡോക്ടര്‍മാര്‍ക്കും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും 25 ഡോളര്‍ വീതമാണ് നല്‍കുക. താമസച്ചെലവുകളും യാത്രാ ചെലവുകളുമെല്ലാം സര്‍ക്കാര്‍ വഹിക്കും. മെഡല്‍ പട്ടികയില്‍ രണ്ടാംസ്ഥാനത്തെങ്കിലും എത്താവുന്ന തരത്തില്‍ മികച്ച താരങ്ങളാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്.

Story first published: Tuesday, March 27, 2018, 8:17 [IST]
Other articles published on Mar 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+