Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസിനു പിറകെ രാജസ്ഥാനെയും നയിക്കാന്‍ സ്മിത്ത് ഇല്ല... രാജിവച്ചു, രഹാനെ പുതിയ ക്യാപ്റ്റന്‍

ജയ്പൂര്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. പകരക്കാരനായി ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയെ രാജസ്ഥാന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം നടത്താന്‍ മനപ്പൂര്‍വ്വം ശ്രമം നടത്തിയെന്ന് സ്മിത്ത് കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാന്റെയും നായകസ്ഥാനമൊഴിയുന്നതായി സ്മിത്ത് പ്രഖ്യാപിച്ചത്.

1

രാജസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി സ്മിത്ത് തങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് റോയല്‍സ് മേധാവി സുബിന്‍ ബറൂച്ചിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ടീമിന്റെ ഭാവി മുന്നില്‍ കണ്ടാണ് സ്മിത്തിന്റെ രാജി. ഇപ്പോഴത്തെ വിവാദങ്ങള്‍ അലട്ടാതെ ടീമിന് പരിശീലനവുമായി മുന്നോട്ടുപോവുന്നതിനു വേണ്ടിയാണ് ഇങ്ങനെ തീരുമാനമെടുത്തതെന്നും അദ്ദേഹം തങ്ങളെ അറിയിച്ചതായി ബറൂച്ചിയ കൂട്ടിച്ചേര്‍ത്തു.

2

കുറ്റസമ്മതം നടത്തിയ സ്മിത്ത് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന ടെസ്റ്റിനുള്ള ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമാണ് അദ്ദേഹം ഒഴിഞ്ഞത്. എന്നാല്‍ ഐസിസി ഒരു മല്‍സരത്തില്‍ വിലക്കേര്‍പ്പെടുത്തിയതോടെ സ്മിത്തിന് അവസാന ടെസ്റ്റ് നഷ്ടമാവുകയും ചെയ്തു. സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കുമെതിരേ ക്രിക്കറ്റ് ഓസ്‌ട്രേലിയ കൂടുതല്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

Story first published: Monday, March 26, 2018, 16:12 [IST]
Other articles published on Mar 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+