Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയ്ക്കും പരിക്കിന്റെ പണി; നോര്‍ക്കെ പുറത്ത്,ക്രിസ് മോറിസ് പകരക്കാരന്‍

പോര്‍ട്ട് എലിസബത്ത്: ഐ.സി.സി ഏകദിന ലോകകപ്പ് ഈ മാസം 30ന് ആരംഭിക്കാനിരിക്കെ പരിക്കിന്റെ തിരിച്ചടി ദക്ഷിണാഫ്രിക്കയ്ക്കും. ടീമിലെ യുവ പേസ് ബൗളര്‍ എന്റിച്ച് നോര്‍ക്കയാണ് പരിക്കേറ്റ് പുറത്തായത്. പോര്‍ട്ട് എലിസബത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന്റെ കൈവിരലിന് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിനെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി. താരത്തിന് എട്ടാഴ്്ച്ചത്തെ വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ട്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം അംഗമായിരുന്ന എന്റിച്ച് തോളിന് പരിക്കേറ്റതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. 25കാരനായ എന്റിച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. നാല് മത്സരത്തില്‍നിന്ന് എട്ട് വിക്കറ്റാണ് താരം നേടിയത്.

എന്റിച്ചിന്റെ പകരക്കാരനായി ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്തി. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍താരമായ മോറിസിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഏകദിന ലോകകപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക തഴഞ്ഞെങ്കിലും പകരക്കാരന്റെ വേഷത്തില്‍ ഭാഗ്യം തെളിയുകയായിരുന്നു. പരിചയസമ്പന്നനായ മോറിസ് 34 ഏകദിനങ്ങളില്‍ നിന്ന് 35 വിക്കറ്റും 394 റണ്‍സും നേടിയിട്ടുണ്ട്. മദ്ധ്യനിരയില്‍ ബാറ്റുകൊണ്ട് തിളങ്ങാനും കെല്‍പ്പുള്ളതാണ് മോറിസിന് ടീമില്‍ ഇടം നേടിക്കൊടുത്തത്.

anrichnortje

നിലവില്‍ ഡെയ്ന്‍ സ്‌റ്റെയിന്‍, ലൂങ്കി എന്‍ഗിഡി,കഗിസോ റബാദ എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലെ മറ്റു പേസര്‍മാര്‍. എന്നാല്‍ മൂവരും പരിക്കിന്റെ പിടിയിലാണെന്നത് ടീമിന് ആശങ്ക സൃഷ്ടിക്കുന്നു. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനുവേണ്ടി കളിക്കാന്‍ സ്‌റ്റെയിന്‍ എത്തിയെങ്കിലും രണ്ട് മത്സരത്തിന് ശേഷം പരിക്കിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു.

Story first published: Wednesday, May 8, 2019, 9:13 [IST]
Other articles published on May 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+