ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ബിസിസിഐയുടെ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കാര്‍ അപകടത്തില്‍ പെട്ടു. ബുര്‍ഡ്‌വന്‍ യൂനിവേഴ്‌സിറ്റിയിലേക്കുള്ള യാത്രയ്ക്കിടെ ദുര്‍ഗാപൂരിലെ എക്‌സ്പ്രസ് വേയില്‍ വച്ചാണ് അകപകടമുണ്ടായത്. പക്ഷെ ദാദ പരിക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയായിരുന്നു സംഭവം.
കാറില്‍ സഞ്ചരിക്കവെ ഗാംഗുലിയുടെ കാറിനെ അമിതവേഗതയിലെത്തിയ ഒരു ലോറി പെട്ടെന്നു മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം. തുടര്‍ന്ന് ദാദയുടെ കാറോടിച്ച ഡ്രൈവര്‍ പൊടുന്നനെ ബ്രേക്കിടുകയും ചെയ്തു. ഇതേതുടര്‍ന്ന് തൊട്ടു പിന്നിലുണ്ടായിരുന്ന കാര്‍ ഗാംഗുലിയുടെ കാറില്‍ ഇടക്കുകയായിരുന്നുലെവെന്നാണ് വിവരം. ഒന്നിലേറെ വാഹനങ്ങള്‍ ഈ തരത്തില്‍ പരസ്പരം കൂട്ടിയിടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗാംഗുലിയുടെ കാറിനു ചെറിയ രീതിയിലുള്ള കേടുപാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. 10 മിനിറ്റോളം കഴിഞ്ഞ ശേഷം ഇതേ കാറില്‍ തന്നെ അദ്ദേഹം യാത്ര പുനരാരംഭിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അപകടനത്തിനു ശേഷവും വളരെ കൂളായി കാണപ്പെട്ട ഗാംഗുലി തന്റെ ഡ്രൈവറോടു യാത്ര തുടരാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നു ബുര്‍ഡ്‌വന്‍ യൂനിവേഴ്‌സിറ്റിയിലെത്തിയ അദ്ദേഹം വിദ്യാര്‍ഥികളും വിശിഷ്ടാതിഥികളുമായി സംവദിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.