റിഷഭിന് കുറച്ചുകൂടി സമയം നല്‍കൂ, അവന്‍ മിടുക്കനാണ്: സൗരവ് ഗാംഗുലി
മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ എംഎസ് ധോണിക്ക് പകരക്കാരനായി ഇന്ത്യ കൂടുതല്‍ പരിഗണിക്കുന്നത് റിഷഭ് പന്തിനെയാണ്. എന്നാല്‍ അവസരത്തിനൊത്ത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ റിഷഭിന് സാധിക്കുന്നില്ല. ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്താന്‍ സാധിക്കാത്ത റിഷഭ് വിക്കറ്റിന് പിന്നിലും പിഴവ് വരുത്തുന്നു.
ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യിലും പിഴവ് ആവര്‍ത്തിച്ച റിഷഭിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കവെ റിഷഭിനെ പിന്തുണച്ച് ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി രംഗത്തെത്തി. റിഷഭ് പ്രതിഭയുള്ള കളിക്കാരനാണെന്നും അദ്ദേഹത്തിന് അല്‍പ്പം കൂടി സമയം കൊടുക്കണമെന്നാണ് ഗാംഗുലി പറഞ്ഞത്. വെറുതെ വിമര്‍ശിക്കരുത്.

അദ്ദേഹത്തിന് അനുഭവസമ്പത്തിന്റെ കുറവുണ്ട്. പതിയെ ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു. രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിനെയും ഗാംഗുലി പ്രശംസിച്ചു. ബംഗ്ലാദേശിനെതിരായ രണ്ട് ട്വന്റി20യിലും റിഷഭിന് ഫോം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ടീമിലുള്ള മലയാളി താരം സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇന്ത്യക്കുവേണ്ടി 11 ടെസ്റ്റും 12 ഏകദിനവും 22 ട്വന്റി20യും കളിച്ച റിഷഭിന് ടെസ്റ്റില്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാനാകൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications