For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സണ്‍ഹ്യൂങ് മിന്‍ ടോട്ടനം വിടുന്നു; പുതിയ തട്ടകം നാപ്പോളിയെന്ന് സൂചന നല്‍കി ഏജന്റ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാമിന് ഈ സീസണിന്റെ തുടക്കം മുതല്‍ കടുത്ത തിരിച്ചടികളാണ് ലഭിക്കുന്നത്. പരിക്കിനും ടീമിന്റെ മോശം ഫോമിനും പിന്നാലെ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയാന്‍ മൗറീസ്യോ പൊച്ചറ്റീനോ തയ്യാറെടുത്തിരുന്നു. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ടീമിന് തിരിച്ചടി നല്‍കി ക്ലബ്ബ് വിടുന്ന സൂചനയുമായി സണ്‍ഹ്യൂങ് മിന്‍ രംഗത്തെത്തിയത്. ജനുവരിയില്‍ അദ്ദേഹത്തിന്റെ കൂടുമാറ്റമുണ്ടാകുമെന്നാണ് വിവരം.

ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയിലേക്കാവും മിന്നിന്റെ ചുവടുമാറ്റമെന്നാണ് അദ്ദേഹത്തിന്റെ ഏജന്റ് നല്‍കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. നാപ്പോളി ക്ലബ്ബിനെ ഇഷ്ടമാണെന്നും സണ്ണിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ ഏജന്റ് തിയീസ് ബ്ലിമിസ്റ്റര്‍. ടോട്ടനം വിടുകയെന്നത് എളുപ്പമല്ലെങ്കിലും ഫുട്‌ബോളില്‍ ചില സമയത്ത് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sonheungmin

മിന്‍ ടോട്ടനം വിടുന്നതായുള്ള അഭ്യൂഹം പുറത്തുവന്നതോടെ ക്രിസ്റ്റല്‍ പാലസ്,ലെസ്റ്റര്‍ സിറ്റി,സതാംപ്റ്റണ്‍ തുടങ്ങിയ ക്ലബ്ബുകളും താരത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 27കാരനായ മിന്‍ 2015ല്‍ ബയേര്‍ ലെവര്‍ക്കൂസന്‍ വിട്ടാണ് ടോട്ടനത്തിലെത്തിയത്.കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ക്ലബ്ബിനുവേണ്ടി 70തിലധികം ഗോളുകള്‍ താരം സ്വന്തം പേരിലാക്കി.മിന്‍ ക്ലബ്ബ് വിട്ടാല്‍ ടോട്ടനത്തിനത് കടുത്ത തിരിച്ചടിയാവും.

Story first published: Sunday, October 6, 2019, 9:04 [IST]
Other articles published on Oct 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+