Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യഗ്രഹണത്തെ തുടര്‍ന്ന് രാജ്യമെങ്ങും രഞ്ജി ട്രോഫി മത്സരങ്ങള്‍ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദൃശ്യമായ സൂര്യഗ്രഹണത്തെ തുടര്‍ന്ന് രാജ്യത്ത് പലയിടങ്ങളിലുമായും നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ തടസ്സപ്പെട്ടു. ചിലയിടങ്ങളില്‍ പൂര്‍ണമായും ചിലയിടങ്ങളില്‍ ഭാഗീകമായും ദൃശ്യമായ സൂര്യഗ്രഹണം വെളിച്ചക്കുറവുണ്ടാക്കിയതിനെ തുടര്‍ന്നാണ് മത്സരം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടത്. രാവിലെ 9.30നാണ് മത്സരങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നത്.

സൂര്യഗ്രഹണത്തെ തുടര്‍ന്ന് എല്ലാ കളികളും രണ്ടുമണിക്കൂറോം വൈകി ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പതിനേഴ് മത്സരങ്ങള്‍ക്കും ഈ രീതിയില്‍ സമയം ക്രമീകരിച്ചു. ദക്ഷിണേന്ത്യയിലാണ് സൂര്യഗ്രഹണം പൂര്‍ണമായും ദൃശ്യമായത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മണിക്കൂറുകളോളം ഗ്രഹണം ദൃശ്യമായി. ഇതേതുടര്‍ന്ന് രാവിലെ 11.30നാണ് സൗരാഷ്ട്രയില്‍ മത്സരം ആരംഭിച്ചത്.

cricket

വെളിച്ചക്കുറവ് കൂടാതെ കളിക്കാര്‍ നേരിട്ട് സൂര്യനെ നോക്കാന്‍ ഇടയാകുന്നതും കളി തടസ്സപ്പെടാന്‍ ഇടയായി. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. നേരിട്ട് സൂര്യഗ്രഹണം കാണുന്നത് റെറ്റിനയില്‍ തകരാറുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പൂര്‍ണസൂര്യഗ്രഹണ സമയത്താണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഒഡിഷ, കേരളം, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം സൂര്യഗ്രഹണം ദൃശ്യമായി.

Story first published: Thursday, December 26, 2019, 14:15 [IST]
Other articles published on Dec 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+