ദില്ലി: ദില്ലിയെ പ്രശസ്തമായ കര്‍നി സിങ് ഷൂട്ടിങ് റേഞ്ചില്‍ ഷൂട്ടര്‍മാര്‍ തമ്മില്‍ നടത്തിയ അടിപിടിയുടെ വീഡിയോ പുറത്ത്. ദില്ലി തുഗ്ലക്കാബാദില്‍ കായികവകുപ്പിന്റെ കീഴിലുള്ള ഷൂട്ടിങ് റേഞ്ചിലാണ് നാണക്കേടുണ്ടാക്കുന്ന സംഭവം. രണ്ട് ഷൂട്ടര്‍മാര്‍ തമ്മില്‍ അടിപിടികൂടുന്ന രംഗത്തോടെയാണ് വീഡിയോയുടെ തുടക്കം. ഇരുവരും തമ്മില്‍ കൈകൊണ്ടും കാലുകള്‍കൊണ്ടും പരസ്പരം ആക്രമിക്കുന്നതും കാണാം.
ഏതൊക്കെ താരങ്ങള്‍ തമ്മിലാണ് അടിപിടിയെന്ന് വ്യക്തമല്ല. പകല്‍വെളിച്ചത്തില്‍ മറ്റ് ഷൂട്ടര്‍മാര്‍ പരിശീലനം നടത്തവെയാണ് സംഭവം. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടിപിടി തുടരുകയാണ്. ഡല്‍ഹിയിലെ ഷൂട്ടര്‍ ഷിമോണ്‍ ഷരീഫ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നുവന്നു.
ഞാന്‍ തീര്‍ന്നിട്ടില്ല, ടീം ഇന്ത്യയില്‍ തിരിച്ചെത്തും... ധോണിയുടെ റോളില്‍!! കാര്‍ത്തിക് ഉറച്ചുതന്നെ
കര്‍നി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടക്കുന്നത് എല്ലാം നല്ല കാര്യങ്ങളല്ലെന്ന് ഷിമോണ്‍ ട്വീറ്റ് ചെയ്തു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, നേശീയ റൈഫിള്‍ അസോസിയേഷന് പ്രസിഡന്റ് റാണീന്ദര്‍ സിങ് എന്നിവരെ ടാഗ് ചെയ്താണ് ഷിമോണിന്റെ ട്വീറ്റ്. സംഭവം കായിക മന്ത്രാലയം പരിശോധിച്ചുവരികയാണ്. ഇതുവരെ ഒരു താരത്തിനെതിരെയും നടപടിയുണ്ടായിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട ഷൂട്ടര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
All is not well at the iconic Dr. Karni Singh Shooting Range. @Media_SAI @IndiaSports @KirenRijiju @RaninderSingh pic.twitter.com/DLm7MT55Ga
— SHIMON SHARIF (@ShimonSharif) October 20, 2019