Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതു സത്യം തന്നെ, സാനിയയും ഷുഐബും വേര്‍പിരിയുന്നു? ഉറപ്പിച്ച് പാക് താരത്തിന്റെ ബയോ

ഒരു സമയത്തു കായിക ലോകത്തെ ഏറ്റവും വലിയ സെലിബ്രിറ്റി ജോടികളിലൊന്നായിരുന്നു ഇന്ത്യന്‍ ടെന്നീസിലെ മുന്‍ സൂപ്പര്‍ താരം സാനിയാ മിര്‍സയും പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷുഐബ് മാലിക്കും. ബദ്ധവൈരികളായ ഇരുരാജ്യങ്ങളിലെയും രണ്ടു അഭിമാന താരങ്ങള്‍ തമ്മിലുള്ള പ്രണയും തുടര്‍ന്നുള്ള വിവാഹവുമെല്ലാം ബോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്നതായിരുന്നു. 2010ലായിരുന്നു സാനിയ ഷുഐബിന്റെ ജീവിത പങ്കാളിയായത്. പിന്നീട് ഇവര്‍ക്കു ഒരു മകന്‍ പിറക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഇവരുടെ കുടുംബ ജീവിതം ഒരു ട്രാജഡി ക്ലൈമാക്‌സിനു തൊട്ടരികിലെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ഔദ്യോഗിക പേജില്‍ നേരത്തേ സാനിയയുടെ ഭര്‍ത്താവാണെന്നു ഷുഐബ് തന്റെ ബയോയില്‍ പരാമര്‍ശിച്ചിരുന്നു. സൂപ്പര്‍ വുമണിന്റെ ഭര്‍ത്താവെന്നായിരുന്നു സാനിയാ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം ഐഡിക്കൊപ്പം അദ്ദേഹം നേരത്തേ ബയോയില്‍ നല്‍കിയത്. പക്ഷെ ഇതു അദ്ദേഹം അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ്.

SANIA SHOAIB

സാനിയയുടെ ഭര്‍ത്താവെന്ന വിശേഷണം ഷുഐബ് ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതോടെയാണ് ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നും ഇനി നിയമപരമായുള്ള നടപടി ക്രമങ്ങള്‍ മാത്രമാണോ ബാക്കിയുള്ളതെന്നു പലരും സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

ഷുഐബും സാനിയയും മകന്‍ ഇസ്ഹാന്‍ മാലിക്കിനോടൊപ്പം ദുബായിലായിരുന്നു താമസിച്ചിരുന്നത്. ഷുഐബിന്റെ പുതിയ ബയോ പുറത്തു വന്നതോടെ ഇനി ഇരുവരും ഒരുമിച്ചു കഴിയുമോ, അല്ലെങ്കില്‍ മുമ്പത്തേതു പോലെ ഇവര്‍ വേര്‍പിരിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങളായി തന്നെ തുടരുമോയെന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്.

ദി മിര്‍സ- മാലിക്ക് ഷോയെന്ന പരിപാടിയുടെ അവതാരകരായിരുന്നു ഷുഐബും സാനിയയും. ഈ ഷോയുടെ പബ്ലിസിറ്റിയുടെ ഭാഗമായിട്ടാണോ ഷുഐബ് തന്റെ ബയോയില്‍ പുതിയ അപ്‌ഡേഷന്‍ നടത്തിയതെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

SANIA SHOAIB

അപ്‌ഡേറ്റ് ചെയ്ത ബയോയില്‍ സാനിയയെക്കുറിച്ച് ഒന്നും തന്നെ പരാമര്‍ശിച്ചിട്ടില്ലെങ്കിലും മകനെക്കുറിച്ച് ഷുഐബ് കുറിച്ചിട്ടുണ്ട്. ഒരാളുടെ പിതാവായത് യഥാര്‍ഥ അനുഗ്രഹമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നേരത്തേ വേര്‍പിരിയലിനെക്കുറിച്ച് പല തവണ ചില വേദികളിലും അഭിമുഖങ്ങളിലുമെല്ലാം ചോദിച്ചപ്പോഴും ഷുഐബും സാനിയയും ഇതു നിഷേധിക്കുകയായിരുന്നു.

ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയാണെന്നും അതുകൊണ്ടു തന്നെ വിവാഹ മോചനത്തെക്കുറിച്ചുള്ള ചിന്ത വേണ്ടെന്നു വച്ചിരിക്കുകയാണെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. അതേസമയം, ഷുഐബിനു മറ്റൊരൂ സ്ത്രീയുമായുള്ള വഴിവിട്ട ബന്ധമാണ് സാനിയയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതെന്നു നേത്തേ അഭ്യൂഹങ്ങളും വന്നിരുന്നു.

പാകിസ്താനി നടിയും യൂട്യൂബറുമായ ആയിഷ ഒമറുമായി ഷുഐബ് അടുപ്പത്തിലാണെന്നും ഇതേക്കുറിച്ച് സാനിയ അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ 41 കാരിയായ ആയിഷ ഈ അഭ്യൂഹങ്ങള്‍ തള്ളുകയും കുടുംബിനിയായ തനിക്കെതിരേ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെടുകയായിരുന്നു.

Story first published: Thursday, August 3, 2023, 17:30 [IST]
Other articles published on Aug 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+