പ്രായം ഇവര്‍ക്കു സ്‌കോര്‍ പോലെ! ചെറുപ്പക്കാരികളെ കെട്ടിയ സൂപ്പര്‍ താരങ്ങള്‍

പ്രണയം അന്ധമാണന്നാണ് പറയാറുള്ളത്, അതിനു അതിരുകളില്ല. ഒരുിച്ച് ജീവിതം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന രണ്ടു പേര്‍ക്കിടയില്‍ ഒന്നും ഒരു തടസമായി മാറാറില്ല. ഇപ്പോള്‍ പ്രായമെന്നത് വെറുമൊരു നമ്പറായി മാത്രമേ ലോകം കാണുന്നുള്ളൂ. അതുകൊണ്ടു തന്നെയാണ് പ്രണയബന്ധങ്ങള്‍ക്കു പ്രായം ഒരു തടസമാവാതിരിക്കുന്നത്. പറഞ്ഞുവരുന്നത് ക്രിക്കറ്റര്‍മാരെ കുറിച്ചാണ്.

പിച്ചിലെ സ്‌കോര്‍ പോലെ മാത്രമേ ചിലര്‍ തങ്ങളുടെ വയസ്സിനെ കണക്കാക്കാറുള്ളൂ. അത് കൂടിയും കുറഞ്ഞുമെല്ലാമിരിക്കും. ഭാര്യമാരുമായി വലിയ പ്രായവ്യത്യാസമുള്ള ചില പ്രമുറ ക്രിക്കറ്റര്‍മാരെ നമുക്ക് കാണാന്‍ സാധിക്കും. പ്രായം കുറവായാലും, കൂടുതലായാലുമൊന്നും അത് അവര്‍ക്കിടയിലെ പ്രണയവും വിശ്വാസവുമൊന്നും ഇല്ലാതെയാക്കുന്നില്ല. സന്തുഷ കുടുംബ ജീവിതം നയിക്കുന്ന ഒരുപാട് താരദമ്പതികളെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. തങ്ങളേക്കാള്‍ വളരെ പ്രായം കുറഞ്ഞ ഭാര്യമുള്ള ചില ഇതിഹാസ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

വസീം അക്രം

വസീം അക്രം

ലോക ക്രിക്കറ്റിലെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് പാകിസ്താന്റെ മുന്‍ പേസര്‍ വസീം അക്രമിന്റെ സ്ഥാനം. 1995ലായിരുന്നു അദ്ദേഹം ഹ്യുമ മുഫ്തിയെ വിവാഹം കഴിക്കുന്നത്. 15 വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചു. എന്നാല്‍ 2009ല്‍ ചെന്നൈയില്‍ വച്ച് അസുഖബാധിതയായി ഹ്യുമ മരണപ്പെടുകയായിരുന്നു.

2013ല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരു ലോക്കല്‍ പോക്കര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അക്രം ഷനെയ്‌റ തോംസണിനെ പരിചയപ്പെടുന്നത്.
വൈകാതെ ഇരുവരും പ്രണയത്തിലാവുകയും 2013ല്‍ തന്നെ വിവാഹിതരാവുകയും ചെയ്തു. ലാഹോറില്‍ വച്ചായിരുന്നു ലളിതമായ ചടങ്ങില്‍ വച്ച് ഇരുവരും ഒന്നിച്ചത്. അക്രമിനേക്കാള്‍ 17 വയസ്സ് ഇളയതാണ് ഷനെയ്‌റ തോംസണ്‍.

ഷുഐബ് അക്തര്‍

ഷുഐബ് അക്തര്‍

ലോക ക്രിക്കറ്റില്‍ ഒരു സമയത്തു ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു പാകിസ്താന്റെ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. 100 മൈല്‍ വേഗതയില്‍ പന്തെറിഞ്ഞ ലോക റെക്കോര്‍ഡ് കുറിച്ച റാവല്‍പിണ്ടി എക്‌സ്പ്രസിനെ നേരിടാന്‍ ഭയമില്ലാത്ത ബാറ്റര്‍മാര്‍ ഇല്ലായിരുന്നുവെന്നു തന്നെ പറയാം.
കുടുംബജീവിതത്തിലേക്കു വരികയാണെങ്കില്‍ അക്തര്‍ വിവാഹം ചെയ്തിരിക്കുന്നത് റുബാബ് ഖാനെയാണ്. അദ്ദേഹത്തേക്കാള്‍ 18 വയസ്സിന് ഇളയതാണ് റുബാബ്. 2014ലാണ് അക്തര്‍ റുബാബിനെ നിക്കാഹ് ചെയ്തത്.

2013ല്‍ അക്തര്‍ ഹജ്ജ് ചെയ്യുന്നതിനിടെയാണ് താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം പുറത്തുവരുന്നത്. തനിക്കു വിവാഹം കഴിക്കാന്‍ അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ റുബാബിന്റെ പിതാവിനോടു അക്തര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അക്തറിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് തന്റെ മകളെ തന്നെ അദ്ദേഹം പാക് ഇതിഹാസത്തിനു വിവാഹം ചെയ്തു കൊടുത്തത്.

ഗ്ലെന്‍ മഗ്രാത്ത്

ഗ്ലെന്‍ മഗ്രാത്ത്

ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും വിവാഹം കഴിച്ചിരിക്കുന്നത് തന്നേക്കാള്‍ പ്രായം കുറഞ്ഞ യുവതിയെയാണ്. മഗ്രാത്തിന്റെ ആദ്യ ഭാര്യ ജെയ്‌നാണ്. ഇവര്‍ സ്തനാര്‍ബുദത്തെ തുടര്‍ന്ന് 2008 മരിച്ചിരുന്നു. തുടര്‍ന്നാണ് 2009ല്‍ സാറ ലിയൊനാര്‍ഡിയെ മഗ്രാത്ത് പരിചയപ്പെടുന്നത്. 2009ലെ രണ്ടാമത്തെ ഐപിഎല്‍ സീസണിനിടെയായിരുന്നു ഇത്.
2009ലെ ടൂര്‍ണമെന്റിനു വേദിയായത് സൗത്താഫ്രിക്കയായിരുന്നു. കേപ്ടൗണില്‍ ഒരു പാര്‍ട്ടിയില്‍ വച്ചാണ് സാറയെ മഗ്രാത്ത് പരിചയപ്പെടുന്നത്.

ഏഴു മാസത്തെ പ്രണയത്തിനൊടുവില്‍ 2020 നവംബറില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. അമേരിക്കയില്‍ ജനിച്ച സാറ ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ്. ഇവര്‍ക്കു മഗ്രാത്തിനേക്കാള്‍ 12 വയസ്സ് കുറവുമാണ്. ആദ്യഭാര്യയുടെ വിയോഗത്തെ തുടര്‍ന്നു മാനസികമായി തകര്‍ന്ന മഗ്രാത്തിനെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് സാറയാണ്.