Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി എന്തൊരു താരമാണ്; പത്ഭൂഷണ്‍ ഏറ്റുവാങ്ങുന്ന വീഡിയോ ഷെയര്‍ ചെയ്ത് വിന്‍ഡീസ് താരം

ധോണിക്ക് സല്യൂട്ടടിച്ച്‌ വിന്‍ഡീസ് ക്രിക്കറ്റ് താരം

ദില്ലി: വിന്‍ഡീസ് ബൗളര്‍ ഷെല്‍ഡന്‍ കോട്രെല്‍ ദേശീയ ടീമില്‍ കയറിപ്പറ്റി അധികനാള്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഷെല്‍ഡനെ അറിയാത്തവര്‍ ക്രിക്കറ്റ് ലോകത്ത് ചുരുക്കമായിരിക്കും. വിക്കറ്റ് ആഘോഷം രാജ്യത്തോടുള്ള ആദരസൂചകമായ സല്യൂട്ടിലൂടെ പ്രകടിപ്പിക്കുന്ന ഷെല്‍ഡനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒട്ടേറെ മാധ്യമങ്ങളില്‍ ലോകകപ്പ് വേളയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതോ താരത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി സൈനിക വേഷത്തിലെത്തി രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷണ്‍ ബഹുമതി ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ ആണ് കോട്രെല്‍ ഷെയര്‍ ചെയ്തത്. ക്രിക്കറ്റ് ഫീല്‍ഡില്‍ പ്രചോദനമാണ് ധോണിയെന്ന് ഷെല്‍ഡന്‍ കുറിച്ചു. കൂടാതെ തികഞ്ഞ രാജ്യസ്‌നേഹിയും രാജ്യത്തിനുവേണ്ടി ചുമതല നിര്‍വഹിക്കുന്നതില്‍ സമയം കണ്ടെത്തുകയും ചെയ്യുന്ന താരവുമാണ്. ഇത്തരമൊരു ബഹുമതി എത്രമാത്രം വിലപ്പെട്ടതാണെന്ന് തനിക്കറിയാമെന്നും അതുകൊണ്ടുതന്നെയാണ് ഇത് ഷെയര്‍ ചെയ്യുന്നതെന്നും ഷെല്‍ഡന്‍ പറയുന്നു.

sheldoncottrelanddhoni

ജമൈക്കന്‍ സൈനികനായി ഏറെനാള്‍ സേവനം ചെയ്ത വ്യക്തിയാണ് ഷെല്‍ഡന്‍. ക്രിക്കറ്റ് കളത്തില്‍ വിക്കറ്റ് ആഘോഷം സെല്യൂട്ടിലെത്തിയതും സൈന്യത്തോട് ആദരം അര്‍പ്പിക്കാനാണ്. 2011ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ബഹുമതി ലഭിച്ച താരമാണ് ധോണി. പിന്നീട് 2015ല്‍ ധോണി സൈന്യത്തിനൊപ്പം പാരച്യൂട്ട് പരിശീലനവും നടത്തി. നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും അവധിയെടുത്തിട്ടുള്ള താരം സൈനിക പരിശീലനത്തിലാണ്. ഇതിനുശേഷം കാശ്മീരില്‍ 15 ദിവസം സൈനിക സേവനവും നടത്തും.

Story first published: Monday, July 29, 2019, 11:36 [IST]
Other articles published on Jul 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+