Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാര്? മുന്‍ ഓസീസ് പേസര്‍ ഷോണ്‍ ടെയ്റ്റ് പറയുന്നു

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആരാണ്? പലര്‍ക്കും പല അഭിപ്രായം ഇക്കാര്യത്തില്‍ ഉണ്ടാവാം. എന്നാല്‍ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആരെന്ന ചോദ്യത്തിന് തന്റെ ഉത്തരം നല്‍കിയിരിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റ്. ഷോണ്‍ ടെയ്റ്റ്,ജോഫ്ര ആര്‍ച്ചര്‍,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയെല്ലാം തഴഞ്ഞ ബോള്‍ട്ട് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറയാണ് ഏറ്റവും മികച്ചവനായി തിരഞ്ഞെടുത്തത്.

സമീപകാലത്തായി ശ്രദ്ധേയ പ്രകടനമാണ് ബൂംറ കാഴ്ചവെക്കുന്നത്. 'ബൂംറ,മൂന്ന് ഫോര്‍മാറ്റിലും അവന്‍ തന്നെ'-ബോള്‍ട്ട് പറഞ്ഞു. ഇന്ത്യയുടെ പേസ് നിരയിലെ കുന്തമുനയാണ് ബൂംറ. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ബൂംറയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള ബൂംറയാണ് ഡെത്ത് ഓവറില്‍ ഏറ്റവും കേമന്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സുപ്രധാന താരമാണ് ബൂംറ.

bumrah

ഇതുവരെയുള്ള മുംബൈയുടെ നാല് കിരീട നേട്ടത്തിലും ബൂംറ ശ്രദ്ധേയമായ പങ്കാണ് വഹിച്ചത്. സമീപകാലത്തായി പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും തിരിച്ചുവരവില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി 14 ടെസ്റ്റില്‍ നിന്ന് 68 വിക്കറ്റും 64 ഏകദിനത്തില്‍ നിന്ന് 104 വിക്കറ്റും 49 ടി20യില്‍ നിന്ന് 59 വിക്കറ്റുമാണ് ബൂംറ നേടിയത്. 77 ഐപിഎല്ലില്‍ നിന്നായി 82 വിക്കറ്റും ബൂംറ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

ഷോണ്‍ ടൈറ്റ് ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു. ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ താരങ്ങളില്‍ ഓസ്‌ട്രേലിയയുടെ ബ്രയറ്റ്‌ലീക്കൊപ്പം രണ്ടാം സ്ഥാനത്താണ് ടെയ്റ്റ്. ഇരുവരും മണിക്കൂറില്‍ 161.1 കിലോമീറ്റര്‍ വേഗത്തിലാണ് പന്തെറിഞ്ഞത്. മണിക്കൂറില്‍ 161.3കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ പാകിസ്താന്റെ ഷുഹൈബ് അക്തറാണ് ഈ റെക്കോഡില്‍ മുന്നില്‍. ഓസ്‌ട്രേലിയക്കുവേണ്ടി അധികം മത്സരം കളിക്കാനുള്ള അവസരം ടെയ്റ്റിന് ലഭിച്ചിട്ടില്ല.

3 ടെസ്റ്റില്‍ നിന്ന് 5 വിക്കറ്റും 35 ഏകദിനത്തില്‍ നിന്ന് 62 വിക്കറ്റും 21 ടി20യില്‍ നിന്ന് 28 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. 21 ഐപിഎല്ലില്‍ നിന്നായി 23 വിക്കറ്റും ടെയ്റ്റ് നേടി. രാജസ്ഥാന്‍ റോയല്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കുവേണ്ടിയാണ് കളിച്ചത്. ബിഗ്ബാഷ് ലീഗില്‍ ടെയ്റ്റ് സ്ഥിര സാന്നിധ്യമായിരുന്നു. ഇന്ത്യക്കാരിയായ മഷ്‌റൂം സിന്‍ഹയെ വിവാഹം കഴിച്ച ടെയ്റ്റിന് 2017 മാര്‍ച്ചില്‍ പ്രവാസി ഇന്ത്യക്കാരനായുള്ള പാസ്‌പോര്‍ട്ട് ലഭിച്ചിരുന്നു.

Story first published: Friday, September 4, 2020, 17:24 [IST]
Other articles published on Sep 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+