രണ്ടു ദിവസം ഷമി ദുബായില്‍ തങ്ങി!! സ്ഥിരീകരിച്ച് ബിസിസിഐ... ഒപ്പമാര്? അന്വേഷണം തുടങ്ങി
ദില്ലി: ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്ന് പോലീസ് അന്വേഷണം നേരിടുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചു. ഭാര്യ ഹസിന്‍ ജഹാനാണ് ഷമിക്കെതിരേ ആരോപണങ്ങളുമായി രംഗത്തു വന്നത്. തന്നെ മാനസികമായും ശാരീരികമായും ഷമി പീഡിപ്പിക്കുന്നതായും താരത്തിന് നിരവധി പരസ്ത്രീ ബന്ധങ്ങളുണ്ടെന്നും വാതുവയ്പ്പില്‍ പങ്കാളിയായിട്ടുണ്ടെന്നും
ഹസിന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത പോലീസില്‍ ഇവര്‍ പരാതിയും നല്‍കുകയായിരുന്നു.
കൊല്‍ക്കത്ത പോലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൂടാതെ ഷമി വാതുവയ്പ്പില്‍ പങ്കാളിയായിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് ബിസിസിഐയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗവും അന്വേഷിക്കുന്നുണ്ട്. കൊല്‍ക്കത്ത പോലീസ് നല്‍കിയ കത്തിനെ തുടര്‍ന്നാണ് ഷമിയുടെ കഴിഞ്ഞ മാസത്തെ ഷെഡ്യൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബിസിസിഐ കൈമാറിയത്.

17, 18 തിയ്യതികളില്‍ ദുബായില്‍
ഫെബ്രുവരി 17, 18 തിയ്യതികളില്‍ ഷമി ദുബായില്‍ ഉണ്ടായിരുന്നതായാണ് ബിസിസിഐ തങ്ങളെ അറിയിച്ചിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും കൊല്‍ക്കത്ത പോലീസ് അറിയിച്ചു.
ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ നിശ്ചിത ഓവര്‍ പരമ്പരകളില്‍ കളിക്കുന്നതിനിടെയാണ് ഷമി ദുബായില്‍ ഉണ്ടായിരുന്നത്. താരം ഈ പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടായിരുന്നില്ല. ഇതു ഷമിയുടെ വ്യക്തിപരമായ ടൂര്‍ ആയിരുന്നോ അതോ ബിസിസിഐ സ്‌പോണ്‍സര്‍ ചെയ്തതാണോയെന്നും പോലീസ് അന്വേഷിക്കുകയാണ്. ദുബായില്‍ രണ്ടു ദിവസം തങ്ങിയപ്പോള്‍ ഷമിക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

കൊല്‍ക്കത്ത പോലീസ് യുപിയില്‍
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോീസ് കഴിഞ്ഞ മൂന്നു ദിവസമായി ഉത്തര്‍പ്രദേശിലുണ്ട്. എന്നാല്‍ ഷമിയുടെ കുടുംബത്തെ കാണാന്‍ സാധിച്ചിട്ടില്ലെന്ന് അന്വേഷണസംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അതേസമയം, ഉറക്കഗുളികകള്‍ നല്‍കി ഷമിയുടെ കുടുംബം തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഹസിന്‍ ആരോപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ പറയുന്നത് സത്യമാണോയെന്ന് അറിയാന്‍ ഹസിനെ മുമ്പ് ചികില്‍സിച്ച ഡോക്ടറുമായി ബന്ധപ്പെടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഹസ്യമൊഴി നല്‍കി
തിങ്കളാഴ്ച അലിപോര്‍ കോടതിയിലെത്തി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹസിന്‍ രഹസ്യമൊഴി നല്‍കിയിരുന്നു. അതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ബന്ധപ്പെടാനും കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കാനും ഹസിന്‍ നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ഷമിക്ക് പാകിസ്താനി മോഡലായ അലിഷ്ബയുമായി വഴിവിട്ട ബന്ധങ്ങളുണ്ടെന്നും ഇവര്‍ വഴി ഇംഗ്ലണ്ടിലെ ബിസിനസുകാരനായ മുഹമ്മദ് ഭായിയില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടെന്നുമാണ് ഹസിന്റെ ആരോപണം. താന്‍ ഷമിയുടെ ഫാനാണെന്നാണ് അടുത്തിടെ അലിഷ്ബ പറഞ്ഞത്. ഇതു പച്ചക്കള്ളമാണെന്ന് ഹസിന്‍ അഭിപ്രായപ്പെട്ടു. തന്റെ കുടുംബ ജീവിതം തകര്‍ക്കാനാണ് അലിഷ്ബയുടെ പദ്ധതി. നല്ല സ്വഭാവമുള്ള ഏതെങ്കിലുമൊരു യുവതി വിവാഹിതനായ ഒരാള്‍ക്കൊപ്പം ഹോട്ടല്‍ മുറി പങ്കിടുമോയെന്നും ഹസിന്‍ ചോദിക്കുന്നു. എന്നാല്‍ അലിഷ്ബയെ മാത്രം കുറ്റപ്പെടുത്തുന്നില്ലെന്നും നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുള്ള ഭര്‍ത്താവിനും തുല്യ പങ്ക് തന്നെയുണ്ടെന്നും ഹസിന്‍ ആരോപിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications