ഐപിഎല്ലിനിടെയും ഷാക്വിബിന് വാട്‌സാപ്പ് സന്ദേശം!! വാതുവയ്പുകാരന്‍ ചോദിച്ചതെന്ത്? എല്ലാം പുറത്ത്
ധാക്ക: ഇന്ത്യന്‍ പര്യടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കൊണ് ഇടിത്തീ പോലെ ടീമിന്റെ തുറുപ്പുചീട്ടും ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന് ഐസിസി വിലക്കേര്‍പ്പെടുത്തിയത്. വാതുവയ്പുകാരന്‍ പല തവണ തന്നെ ഒത്തു കളിക്കുന്നതിനായി സമീപിച്ച വിവരം ഐസിസിയോ ബന്ധപ്പെട്ടവരെയോ അറിയിച്ചില്ലെന്നതാണ് ഷാക്വിബിനെതിരായ കുറ്റം. രണ്ടു വര്‍ഷത്തേക്കാണ് താരത്തെ ഐസിസി വിലക്കിയിരിക്കുന്നത്. ഇതില്‍ രണ്ടാമത്തെ വര്‍ഷം സസ്‌പെന്‍ഷനായിരിക്കും. 2020 ഒക്ടോബര്‍ 29നു മാത്രമേ ഇനി ഷാക്വിബിനു കളിക്കാന്‍ കഴിയുകയുള്ളൂ. ഇതോടെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പും ഐപിഎല്ലുമെല്ലാം അദ്ദേഹത്തിനു നഷ്ടമാവും.
ഇന്ത്യക്കാരനായ വാതുവയ്പുകാരന്‍ പല തവണ ഷാക്വിബുമായി വാട്‌സാപ്പില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതിന്റെ തെൡവുകള്‍ ഐസിസിക്കു ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശത്തിലെ ഉള്ളടക്കവും പുറത്തു വന്നു കഴിഞ്ഞു.

മൂന്നു തവണ ബന്ധപ്പെട്ടു
ഇന്ത്യക്കാരനായ വാതുവയ്പുകാരന്‍ ദീപക് അഗര്‍വാള്‍ മൂന്നു തവണ ഷാക്വിബുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായാണ് ഐസിസി കണ്ടെത്തിയത്. 2018 ജനുവരിയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, സിംബാബ്‌വെ എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയും 2018ലെ ഐപിഎല്ലിനിടെയുമായിരുന്നു ഇവയെന്നും വ്യക്തമായിട്ടുണ്ട്.
ഐസിസിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് ദീപക് അഗര്‍വാള്‍. ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗം ഈ വര്‍ഷമാദ്യവും ആഗസ്റ്റിലും ഷാക്വിബിനെ ചോദ്യം ചെയ്തിരുന്നു.

നമ്പര്‍ കൈക്കലാക്കി
2017ലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധക്ക ഡയനാമിറ്റ്‌സ് ടീമിന്റെ താരമായിരുന്നു ഷാക്വിബ്. ഈ ടൂര്‍ണമെന്റില്‍ കളിക്കവെയാണ് വാതുവയ്പുകാരനായ അഗര്‍വാള്‍ ഷാക്വിബിന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുന്നത്. ഷാക്വിബുമായി വളരെ അടുപ്പമുളള വ്യക്തിയില്‍ നിന്നാണ് ഇയാള്‍ നമ്പര്‍ കൈക്കലാക്കിയത്. തന്റെ നമ്പര്‍ അഗര്‍വാളിനു ലഭിച്ച വിവരം ഷാക്വിബ് അറിയുകയും ചെയ്തിരുന്നു.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ കളിക്കാരുമായി അടുപ്പം സ്ഥാപിച്ച് കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു അഗര്‍വാളിന്റെ ലക്ഷ്യം.

ഐപിഎല്‍ വരെ കാത്തിരിക്കണോ?
2018 ജനുവരി 19ന് ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഒരു കളിയില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അഭിനന്ദിച്ചു കൊണ്ട് അഗര്‍വാള്‍ ഷാക്വിബിന് വാട്‌സാപ്പില്‍ സന്ദേശമയച്ചിരുന്നു. നമുക്ക് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാമോ? അതോ ഞാന്‍ഐപല്‍ വരെ കാത്തിരിക്കണോയെന്നും (do we work in this or i wait till the IPL)
അഗര്‍വാള്‍ ഷാക്വിബിനോടു ചോദിക്കുന്നുണ്ട്. ഈ സന്ദേശത്തില്‍ വര്‍ക്ക് എന്ന് ഇയാള്‍ ഉദ്ദേശിച്ചത് ടീമിനകത്തെ കാര്യങ്ങളെക്കുറിച്ച് വിവരം അറിയിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ ഈ സന്ദേശം വന്ന ശേഷം ഇതേക്കുറിച്ച് ആന്റി കറപ്ക്ഷന്‍ വിഭാഗത്തെ അറിയിക്കാന്‍ ഷാക്വിബ് തയ്യാറായില്ല.

ബ്രോ, ഈ പരമ്പരയില്‍ എന്തെങ്കിലും?
2018 ജനുവരി 23ന് ഷാക്വിബിന് വീണ്ടും അഗര്‍വാളിന്റെ വാട്‌സാപ്പ് സന്ദേശം ലഭിച്ചു. ടീമിനകത്തെ വിവരങ്ങള്‍ ചോര്‍ത്തുക തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യം. ബ്രോ, ഈ പരമ്പരയില്‍ എന്തെങ്കിലുമുണ്ടോയെന്നും അഗര്‍വാള്‍ ഷാക്വിബിനോട് വാട്‌സാപ്പിലൂടെ ചോദിക്കുന്നുണ്ട്.
ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗം ചോദ്യം ചെയ്തപ്പോള്‍ അഗര്‍വാളിന്റെ ഈ സന്ദേശം വന്നതിനെക്കുറിച്ച് ഷാക്വിബ് സമ്മതിച്ചിരുന്നു. എന്നാല്‍ സന്ദേശം വന്ന സമയത്ത് ഇതേക്കുറിച്ച് താരം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

ഏതെങ്കിലും പ്രത്യേകം താരമുണ്ടോ?
2018 ഏപ്രില്‍ 26ന് അഗര്‍വാള്‍ ഷാക്വിബിന് മറ്റൊരു വാട്‌സാപ്പ് സന്ദേശം കൂടി അയച്ചിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ഏതെങ്കിലും പ്രത്യേകം താരം കളിക്കുന്നുണ്ടോയെന്നായിരുന്നു ഷാക്വിബിന്റെ ചോദ്യം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിന്റെ താരമായിരുന്നു ഷാക്വിബ്.
ബിറ്റ്‌കോയിന്‍സ്, ഡോളര്‍ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചും അഗര്‍വാള്‍ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ താരത്തിന്റെ ഡോളര്‍ അക്കൗണ്ട് വിവരങ്ങളും ഇയാള്‍ ചോദിച്ചിരുന്നു. ഈ ആശയവിനിമയത്തിനിടെ നേരില്‍ കാണണമെന്നും ഷാക്വിബ് അഗര്‍വാളിനോടു പറയുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications