Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലബ്ബ് ഗോളില്‍ റൊണാള്‍ഡോ ഇനി അറുന്നൂറാന്‍; ക്ലാസിക്കില്‍ യുവന്റസിന് സമനില... അവസരം തുലച്ച് ഡോട്മുണ്

റോം/മാഡ്രിഡ്/മ്യൂണിക്ക്: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് ഇറ്റാലിയന്‍ ക്ലാസിക്ക് പോരില്‍ സമനില പിടിച്ചു. മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍ മിലാനെതിരായ ഗ്ലാമര്‍ പോരിലാണ് യുവന്റസ് സമനില കൊണ്ട് തടിതപ്പിയത്. 34ാം റൗണ്ട് മല്‍സരത്തില്‍ ഇരു ടീമും 1-1ന് പിരിയുകയായിരുന്നു.


ക്രിസ്റ്റിയാനോ റൊണാള്‍ഡോ @ 600

ക്രിസ്റ്റിയാനോ റൊണാള്‍ഡോ @ 600

സ്വന്തം തട്ടകത്തില്‍ ഏഴാം മിനിറ്റില്‍ റാഡ്ജ നയിന്‍ഗോളനിലൂടെ ഇന്ററാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, 62ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയിലൂടെ യുവന്റസ് സമനില പിടിക്കുകയായിരുന്നു. ക്ലബ്ബ് കരിയറില്‍ ക്രിസ്റ്റിയാനോയുടെ 600ാം ഗോള്‍ നേട്ടം കൂടിയായിരുന്നു ഇത്. ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സി ബാഴ്‌സയ്ക്കായി 598ാം ഗോള്‍ നേടിയ ദിവസം തന്നെയായിരുന്നു ക്രിസ്റ്റിയാനോയുടെ 600ാം ഗോള്‍ നേട്ടം. യുവന്റസിനായി 27 ഉം സ്‌പോര്‍ട്ടിങ് ലിസ്ബണിനായി 5 ഉം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 118 ഉം റയല്‍ മാഡ്രിഡിനായി 450 ഉം ഗോളുകളാണ് ക്രിസ്റ്റിയാനോ നിറയൊഴിച്ചത്. ദേശീയ ടീമായി പോര്‍ച്ചുഗലിനായി 85 ഗോളും താരം നേടിയിട്ടുണ്ട്.

സീസണിലെ കിരീടം നേരത്തെ തന്നെ യുവന്റസ് കൈക്കലാക്കിയിരുന്നു. ഇറ്റാലിയന്‍ ലീഗിലെ മറ്റു മല്‍സരങ്ങളില്‍ റോമ 3-0ന് കാഗ്ലിയാരിയെയും ബൊലോഗ്ന 3-1ന എംപോളിയെയും പരാജയപ്പെടുത്തി.

ഡോട്മുണ്ടിനെ തരിപ്പണമാക്കി ഷാല്‍ക്കെ

ഡോട്മുണ്ടിനെ തരിപ്പണമാക്കി ഷാല്‍ക്കെ

ജര്‍മന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ടിന് കനത്ത തോല്‍വി. 31ാം റൗണ്ട് മല്‍സരത്തില്‍ ഷാല്‍ക്കെ 4-2ന് ഡോട്മുണ്ടിന്റെ കഥകഴിക്കുകയായിരുന്നു. തോല്‍വിയോടെ ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള സുവര്‍ണാവസരും ലീഗ് കിരീടം തിരിച്ചുപിടിക്കാനുള്ള മോഹത്തിനും ഡോട്മുണ്ടിന് തിരിച്ചടിയേറ്റു. 31 മല്‍സരങ്ങളില്‍ നിന്ന് 69 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് ഡോട്മുണ്ട്. 30 മല്‍സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് ലീഗില്‍ തലപ്പത്ത്.

മരിയോ ഗോട്‌സെയുടെ ഗോളില്‍ മുന്നില്‍ നിന്നതിനു ശേഷമായിരുന്നു ഡോട്മുണ്ടിന്റെ തോല്‍വി. മാര്‍കോ റ്യൂസും മാരിയസ് വോള്‍ഫും അഞ്ച് മിനിറ്റിനിടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ഡോട്മുണ്ടിന്റെ തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചു. ഇരട്ട ഗോള്‍ നേടിയ ഡാനിയേല്‍ കാലിഗ്യുരിയാണ് ഷാല്‍ക്കെയുടെ ഹീറോ.

സെല്‍ഫ് ഗോളില്‍ അത്‌ലറ്റികോയ്ക്ക് ജയം

സെല്‍ഫ് ഗോളില്‍ അത്‌ലറ്റികോയ്ക്ക് ജയം

സ്പാനിഷ് ലീഗില്‍ ജോക്വിന്‍ ഫെര്‍ണാണ്ടസിന്റെ സെല്‍ഫ് ഗോള്‍ അത്‌ലറ്റികോയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. സെല്‍ഫ് ഗോളിലേറി അത്‌ലറ്റികോ 1-0ന് വല്ലാഡോലിഡിനെ മറികടക്കുകയായിരുന്നു. 35 മല്‍സരങ്ങളില്‍ നിന്ന് 74 പോയിന്റുമായി നിലവില്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ് അത്‌ലറ്റികോ.

Story first published: Sunday, April 28, 2019, 13:35 [IST]
Other articles published on Apr 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+