Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗര്‍ഭകാല വിഷാദം മറികടന്ന പോരാട്ടത്തെക്കുറിച്ച് വെളിപ്പെടുത്തി സെറീന വില്യംസ്

പാരീസ്: ബ്ലാക്ക് പാന്തര്‍ ക്യാറ്റ് സ്യൂട്ട് അണിഞ്ഞ് ഫ്രഞ്ച് ഓപ്പണിന്റെ ചെമ്മണ്‍ കോര്‍ട്ടില്‍ വന്നിറങ്ങിയ സെറീന വില്യംസ് എല്ലാവരെയും ഒന്ന് ഞെട്ടിച്ചു. എന്നാല്‍ മകള്‍ ഒളിംപിയയെ പ്രസവിച്ച ശേഷം കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ടെന്നീസിനെ സൂപ്പര്‍താരം തുറന്നുപറയുന്നു. കുഞ്ഞ് ജനിച്ച ശേഷം വിഷാദം തന്നെ പിടികൂടിയിരുന്നതായി ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സെറീനയ്ക്കും ഭര്‍ത്താവ് അലക്‌സിസ് ഒഹാനിയനും ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്.

serenawilliams

അടിയന്തര സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടി വന്നതിന് പുറമെ പ്രസവത്തിനിടെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിനുള്ള ശസ്ത്രക്രിയയും സെറീനയ്ക്ക് നേരിടേണ്ടിവന്നു. പ്രശ്‌നങ്ങള്‍ അവിടെയും തീര്‍ന്നില്ല. പിന്നീടുള്ള മാസങ്ങളില്‍ വിഷാദത്തിനോട് പടപൊരുതിയ ശേഷമാണ് ഫെബ്രുവരിയില്‍ നോര്‍ത്ത് കരോളിനയിലെ ഫെഡ് കപ്പില്‍ പങ്കെടുത്ത് താരം തിരിച്ചെത്തുന്നത്. വിഷാദം തന്നെ പൂര്‍ണ്ണമായും വിട്ടുപോയിട്ടില്ലെന്നും സെറീന വ്യക്തമാക്കുന്നു.

ഇതേക്കുറിച്ച് ആളുകള്‍ തുറന്ന് സംസാരിക്കണമെന്നാണ് താരത്തിന്റെ അഭിപ്രായം. ഇത് ഗര്‍ഭധാരണത്തിന്റെ ഒരു ഭാഗം തന്നെയാണ്. പ്രസവത്തിനിടെ മരണത്തിന്റെ വക്കോളമെത്തി. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയം തന്നെയായിരുന്നു. കരഞ്ഞുപോയ ദിവസങ്ങളുണ്ട്, സെറീന വ്യക്തമാക്കുന്നു. ഇപ്പോള്‍ രണ്ടാമതൊരു കുഞ്ഞ് കൂടി വേണമെന്ന തീരുമാനത്തിലാണ് താനെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ടെന്നീസ് കളിക്കുന്നത് കൊണ്ടാണ് ഇതൊക്കെ മാറ്റിവെയ്‌ക്കേണ്ടി വരുന്നത്. എന്നിരുന്നാലും ഒളിംപിയയ്ക്ക് ഒരു സഹോദരനോ, സഹോദരിയോ വേണം, 36-കാരിയായ താരം പറഞ്ഞു.

Story first published: Friday, June 1, 2018, 8:47 [IST]
Other articles published on Jun 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+