ലോകകപ്പ് ആവേശം ഇങ്ങനെയും: നിർദ്ദനരായ കുട്ടികൾക്ക് കുട വിതരണം ചെയ്ത് സെനഗൽ ആരാധകർ
കുറ്റ്യാടി: റഷ്യയിലെ ഫുട്ബോൾ ആരവങ്ങൾക്കും ഛായയ്ക്കും ഒപ്പം ഒരു ഗ്രാമം ഒന്നാകെ.നരിക്കൂട്ടും ചാലിലാണ് ഫുട്ബോൾ ആവേശം നിറച്ചു കൊണ്ട് എവിടെ നോക്കിയാലും ലോകകപ്പിൽ പോരാടുന്ന വമ്പൻ ടീമുകളുടെ പ്ളക്സുകളും കൊടികളും തോരണങ്ങളും നിറഞ്ഞിരിക്കുന്നത്.വേദിക വായനശാലയിൽ ടി.വി. സ്ഥാപിച്ചുകൊണ്ട് ഒരു മിച്ചിരുന്നാണ് പ്രദേശവാസികൾ കളി കാണുന്നത്.പ്രഗൽഭ ടീമുകളുടെ ഒക്കെ ആരാധകരുണ്ടെങ്കിലും തികഞ്ഞ സ്പോർട്സ് മാൻ സ്പിരിറ്റോടുകൂടിയാണ് എതിർ ടീമുകളുടെ ബോർഡുകൾ സ്ഥാപിക്കുന്നതിലും കളി കാണുന്നതിലും ഒക്കെ തന്നെ.
പ്രഗൽഭ ടീമുകളായ ബ്രസീൽ, അർജന്റീന, ജർമ്മനി, സ്പെയിൻ, പോർച്ചുഗൽ, ബൽജിയം, തുടങ്ങിയവയ്ക്കാണ് കൂടുതൽ ആരാധകരെങ്കിലും കുറ്റ്യാടി പഞ്ചായത്ത് അസി: സെക്രട്ടറി ജെ.ഡി. ബാബുവിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആരാധകർ ആഫ്രിക്കൻ കുതിരകളായ സെനഗൽ ടീമിനുവേണ്ടിയും രംഗത്തുണ്ട്. ഫുട്ബോൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സെനഗൽ ആരാധകർ വ്യത്യസ്തമായ പരിപാടി നടത്തി ശ്രദ്ധേയരായി.

പ്രദേശത്തെ നിർദ്ദനരായ കുട്ടികൾക്ക് കുട വിതരണം ചെയ്തു കൊണ്ടാണ് സെനഗൽ ആരാധകർ മാതൃകയായത്.വിതരണോദ്ഘാടനം പഞ്ചായത്ത് അസി: സെക്രട്ടറി ജെ.ഡി. ബാബു നിർവ്വഹിച്ചു.പി.പി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.എ.കെ.ഷംസീർ, ഷാജി വേ പ്രേമ്മൽ, എസ്.ജെ.സജീവ് കുമാർ, കെ.കെ.രവീന്ദ്രൻ, പി.പി.ശിവേ ശ് കുമാർ, ജിഷ്ണു സായി, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, ശ്യാം രൂപ്, ജെ.എസ്.വിശ്വജിത്ത്, സി.കെ.വിഷ്ണുനാഥ്, ഗൗതം ബാബു, പി.പി.അശ്വന്ത് തുടങ്ങിയവർ സംസാരിച്ചു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications