രഹാനെയോ രോഹിതോ? സാഹയോ പന്തോ? ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍
ന്യൂഡല്‍ഹി: വെസ്്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ അവസാന ഇലവനില്‍ ഇടം നേടാന്‍ താരങ്ങള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുകയാണ്. പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്തതോടെ ആരെ ഉള്‍പ്പെടുത്തും ആരെ തഴയുമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍.ഏകദിന,ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം ടെസ്റ്റും തൂത്തുവാരാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ നിരയില്‍ സ്ഥാനം ലഭിക്കാന്‍ പ്രധാനമായും മത്സരിക്കുന്നത് ഇവരൊക്കെയാണ്.

രഹാനെ-രോഹിത് ശര്‍മ
മധ്യനിരയില്‍ സ്ഥാനം ലഭിക്കാന്‍ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും തമ്മില്‍ ശക്തമായ മത്സരം നടക്കുകയാണ്.ടെസ്റ്റ് വൈസ്് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയ്ക്ക് ടെസ്റ്റിലെ അനുഭവസമ്പത്തിന്റെ ആധിപത്യമുണ്ടെങ്കിലും നിലവിലെ ഫോം താരത്തിന് തിരിച്ചടിയാവുന്നു.സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയ രഹാനെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി കരുത്തുകാട്ടി. ടെസ്റ്റില്‍ രോഹിതിന് കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെ താരത്തെ തഴയുന്നതും എളുപ്പമല്ല.

ഉപനായകനായ രോഹിത്
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഉപനായകനായ രോഹിതായിരുന്നു ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഹീറോ.എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന,ട്വന്റി20 പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല.സന്നാഹ മത്സരത്തില്‍ രോഹിത് അര്‍ധ സെഞ്ച്വറി നേടി ഫോം വീണ്ടെടുത്തതോടെ ആരെ ഒഴിവാക്കുമെന്ന ആശയക്കുഴപ്പം സെലക്ടര്‍മാര്‍ക്കുണ്ടാകും.
14 വര്‍ഷം പഴക്കമുള്ള പോണ്ടിങ്ങിന്റെ റെക്കോഡ് പഴങ്കഥ; തിരുത്തിയത് കാനഡ താരം

റിഷഭ് പന്ത്-വൃധിമാന്‍ സാഹ
വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിനെയാണ് വൃധിമാന്‍ സാഹയയെ ആണോ പരിഗണിക്കേണ്ടതെന്നും സെലക്ടര്‍മാരെ കുഴക്കുന്നു. ഇംഗ്ലണ്ടിലടക്കം ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ റിഷഭിന്റെ സമീപകാല പ്രകടനം അത്ര മികച്ചതല്ല.പരിക്കിന് ശേഷം മടങ്ങിയെത്തിയ സാഹയ്ക്ക് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനാണ് സാധ്യത.സന്നാഹ മത്സരത്തില്‍ കീപ്പിങില്‍ തിളങ്ങാന്‍ സാഹയ്ക്ക് സാധിച്ചിരുന്നു.
വില്യംസണ് വിശ്രമം; ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20യില്‍ കിവീസിനെ സൗത്തി നയിക്കും

ജഡേജ-അശ്വിന്‍-കുല്‍ദീപ്
സ്പിന്‍ ബൗളര്‍മാരായി ആരൊക്കെയെന്നതും കുഴക്കുന്ന കാര്യമാണ്.സീനിയര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ അവസാന ഇലവനില്‍ ഇടം നേടാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ രണ്ടാം സ്പിന്നറായി കുല്‍ദീപ് യാദവ്,രവീന്ദ്ര ജഡേജ എന്നിവരില്‍ ഒരാള്‍ക്ക് മാത്രമാകും അവസരം ലഭിക്കുക.ഓള്‍റൗണ്ടറായ ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ബാറ്റിങിനത് കരുത്ത് പകരുമെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കുല്‍ദീപാണ് മിടുക്കന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications