Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

14 വര്‍ഷം പഴക്കമുള്ള പോണ്ടിങ്ങിന്റെ റെക്കോഡ് പഴങ്കഥ; തിരുത്തിയത് കാനഡ താരം

ഒട്ടാവ: കുട്ടിക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി കാനഡയുടെ രവീന്ദ്രപാല്‍ സിങ്.മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ പേരില്‍ 14വര്‍ഷം മുമ്പ് കുറിച്ച റെക്കോഡാണ് രവീന്ദ്രപാല്‍ തിരുത്തി എഴുതിയത്.അരങ്ങേറ്റ ട്വന്റി20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന ബഹുമതിയാണ് രവീന്ദ്രപാല്‍ സ്വന്തം പേരിലാക്കിയത്. ഐസിസി ട്വന്റി20 ലോകകപ്പ് പുരുഷ ക്വാളിഫയര്‍ മത്സരത്തില്‍ കെയ്മാന്‍ ഐസ്ലാന്‍ഡ്‌സിനെതിരേ 48 പന്തില്‍ 101 റണ്‍സുമായാണ് രവീന്ദ്ര പാല്‍ താരമായത്. അരങ്ങേറ്റ ട്വന്റി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് രവീന്ദ്രപാല്‍.10 സിക്‌സറും ആറ് ഫോറും ഉള്‍പ്പെടെയാണ് താരത്തിന്റെ സെഞ്ച്വറി പ്രകടനം.

2005ല്‍ ഫെബ്രുവരി 17ന് ന്യൂസീലന്‍ഡിനെതിരായ ട്വന്റി20യിലൂടെയാണ് റിക്കി പോണ്ടിങ് നേരത്തെ ഈ റെക്കോഡിനുടമയായത്.അന്ന് 98 റണ്‍സാണ് പോണ്ടിങ് അടിച്ചെടുത്തത്. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (89),കാനഡയുടെ ഹൈറല്‍ പട്ടേല്‍ (88),കുവൈറ്റിന്റെ അഡ്‌നാന്‍ ഇഡ്രീസ് (79) എന്നിവരാണ് ഈ റെക്കോഡില്‍ മുന്‍നിരയിലുള്ള മറ്റ് താരങ്ങള്‍.

ravinderpalsingh

രവീന്ദ്ര പാലിന്റെ ബാറ്റിങ് കരുത്തില്‍ കാനഡ 20 ഓവറില്‍ 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഐസ്ലാന്‍ഡിന് നിശ്ചിത ഓവറില്‍ 112 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.ഇതോടെ 84 റണ്‍സിന്റെ വമ്പന്‍ ജയം കാനഡ സ്വന്തമാക്കി.രവീന്ദ്ര പാലാണ് കളിയിലെ താരം.

Story first published: Wednesday, August 21, 2019, 9:12 [IST]
Other articles published on Aug 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+