For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുംബ്ലെ 49 നോട്ടൗട്ട്... പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സെവാഗ്, ഒപ്പം മാപ്പും ചോദിച്ചു!!

ദില്ലി: 49ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യയുടെ മുന്‍ നായകനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയ്ക്കു ആശംസകള്‍ നേര്‍ന്ന് മുന്‍ ടീമംഗവും വെടിക്കെട്ട് ഓപ്പണറുമായിരുന്ന വീരേന്ദര്‍ സെവാഗ്. ട്വിറ്ററിലൂടെയാണ് കുംബ്ലെയ്ക്കു അദ്ദേഹം ആശംസകളറിയിട്ടത്. പിറന്നാള്‍ ആശംകള്‍ക്കൊപ്പം കുംബ്ലെയോട് സെവാഗ് മാപ്പു ചോദിക്കുകയും ചെയ്തിട്ടുണ്ട്.

anilkumble

ട്വിറ്ററില്‍ സെവാഗ് കുറിച്ചത് ഇങ്ങനെയായിരുന്നു- ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നറും റോള്‍ മോഡലുമാണ് നിങ്ങള്‍. നിങ്ങളെ രണ്ടാം സെഞ്ച്വറി നേട്ടത്തില്‍ നിന്നും തടഞ്ഞതില്‍ മാപ്പു ചോദിക്കുന്നു. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ നിങ്ങള്‍ക്കു സെഞ്ച്വറി നേടാന്‍ കഴിയട്ടെയെന്നു പ്രാര്‍ഥിക്കുന്നു. ഇനി 51 കൂടി കഴിഞ്ഞാല്‍ മതി... കമോണ്‍, കമോണ്‍ അനില്‍ ഭായ്. പിറന്നാള്‍ ആശംസകള്‍.

2008ല്‍ ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡ് ടെസ്റ്റിലെ സംഭവത്തിന്റെ പേരിലാണ് കുംബ്ലെയോടു സെവാഗ് ക്ഷമ ചോദിച്ചത്. മല്‍സരത്തില്‍ സ്‌കോര്‍ 468ല്‍ നില്‍ക്കെ ഇന്ത്യയുടെ ഒമ്പതാം വിക്കറ്റ് വീഴുമ്പോള്‍ കുംബ്ലെയും ഇഷാന്ത് ശര്‍മയുമായിരുന്നു ക്രീസില്‍. ഇരുവരും ചേര്‍ന്ന് അവസാന വിക്കറ്റില്‍ ഇന്ത്യന്‍ സ്‌കോര്‍ 500 കടത്തി. ടെസ്റ്റില്‍ തന്റെ രണ്ടാം സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്നു കുംബ്ലെ.

anilkumble

ചായക്കു പിരിയുമ്പോള്‍ 86 റണ്‍സുമായാണ് അദ്ദേഹം ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയത്. അപ്പോള്‍ അവിടെയുണ്ടായിരുന്ന സെവാഗ് ബൗണ്ടറികളിലൂടെ സെഞ്ച്വറി തികയ്ക്കാന്‍ കുംബ്ലെയോട് പറയുകയായിരുന്നു. ക്രീസില്‍ തിരിച്ചെത്തിയ ശേഷം സെവാഗ് പറഞ്ഞതനുസരിച്ച് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച കുംബ്ലെ ചായക്കു ശേഷമുള്ള രണ്ടാമത്തെ ഓവറില്‍ തന്നെ പുറത്താവുകയും ചെയ്തു. അന്നു സെഞ്ച്വറി നഷ്ടമാക്കിയതിന്റെ പേരിലാണ് കുംബ്ലെയോട് സെവാഗ് ഇപ്പോള്‍ ക്ഷമ ചോദിച്ചിരിക്കുന്നത്.

Story first published: Thursday, October 17, 2019, 13:32 [IST]
Other articles published on Oct 17, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+