Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ വീണ്ടും കുരുക്കില്‍; ബലാത്സംഗം ചെയ്‌തെന്ന് മറ്റൊരു യുവതിയും; ഗ്ലാമര്‍ ഇടിയുന്നു

ന്യൂയോര്‍ക്ക്: യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂടുതല്‍ കുഴപ്പത്തിലാക്കി വീണ്ടും ബലാത്സംഗ ആരോപണം. നേരത്തെ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച യുവതിയുടെ അഭിഭാഷകനാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്നെ ഒരു സ്ത്രീ ബന്ധപ്പെട്ടിരുന്നെന്നും റൊണാള്‍ഡോ ബലാത്സംഗം ചെയ്തിരുന്നതായി യുവതി പറഞ്ഞതായും അഭിഭാഷകന്‍ വെളിപ്പെടുത്തി.

റൊണാള്‍ഡോ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. തന്നെ പീഡിപ്പിക്കരുതെന്ന് പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്നുകാട്ടി മയോര്‍ഗ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുമ്പോഴാണ് മറ്റൊരു ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നത്.

 അമേരിക്കന്‍ യുവതിയുടെ ആരോപണം

അമേരിക്കന്‍ യുവതിയുടെ ആരോപണം

ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് 2009ല്‍ ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗയുടെ ആരോപണം. ഇതിനുശേഷം കോടതിക്ക് പുറത്തുവെച്ചുണ്ടാക്കിയ കരാര്‍ പ്രകാരം 3,75,000 ഡോളര്‍ (ഏകദേശം മൂന്നു കോടിയോളം രൂപ) ക്രിസ്റ്റ്യാനോ നല്‍കിയതായും ഇവര്‍ ആരോപിക്കുന്നുണ്ട്. തന്നെ പീഡിപ്പിക്കരുതെന്ന് പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്ന് മയോര്‍ഗയുടെ പരാതിയില്‍ പറയുന്നു.

നിരപരാധിയാണെന്ന് റൊണാള്‍ഡോ

നിരപരാധിയാണെന്ന് റൊണാള്‍ഡോ

താന്‍ നിരപരാധിയാണന്നും ഏതു തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് റൊണാള്‍ഡോ പ്രതികരിച്ചത്. അത് ബലാത്സംഗം അല്ലായിരുന്നു എന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകനും വ്യക്തമാക്കുന്നു. വാര്‍ത്ത പുറത്തുവിട്ട ഡെര്‍ സ്പീഗലിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

2005ലും ബലാത്സംഗ ആരോപണം

2005ലും ബലാത്സംഗ ആരോപണം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായിരിക്കെ 2005ലും റൊണാള്‍ഡോയ്‌ക്കെതിരെ ബലാത്സംഗ ആരോപണം ഉയര്‍ന്നിരുന്നു. ലണ്ടനിലെ സാന്‍ഡേഴ്‌സണ്‍ ഹോട്ടലില്‍വെച്ച് റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്നായിരുന്നു രണ്ട് യുവതികളുടെ പരാതി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കേസ് മുന്നോട്ടുപോയില്ല.

ബലാത്സംഗ ആരോപണം സൂപ്പര്‍താര പരിവേഷത്തിന് മങ്ങലേല്‍പ്പിച്ചു

ബലാത്സംഗ ആരോപണം സൂപ്പര്‍താര പരിവേഷത്തിന് മങ്ങലേല്‍പ്പിച്ചു

തുടര്‍ച്ചയായ ബലാത്സംഗ ആരോപണം ഉയര്‍ന്നതോടെ സമകാലിക ഫുട്‌ബോളര്‍മാരിലെ മികച്ചവരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗ്ലാമര്‍ പരിവേഷത്തിന് മങ്ങലേറ്റു. സ്ത്രീകളുമായുള്ള താരത്തിന്റെ അടുപ്പം നേരത്തെതന്നെ പരസ്യമായ രഹസ്യമാണ്. പല സ്ത്രീകള്‍ക്കും കോടികള്‍ നല്‍കി ആരോപണങ്ങള്‍നിന്നും തലയൂരുകയായിരുന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പോര്‍ച്ചുഗല്‍ ടീമില്‍ പരിഗണിച്ചില്ല

പോര്‍ച്ചുഗല്‍ ടീമില്‍ പരിഗണിച്ചില്ല

ബലാത്സംഗ വിവാദങ്ങളിലകപ്പെട്ട റൊണാള്‍ഡോയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പോര്‍ച്ചുഗല്‍ ടീമിലേക്കും പരിഗണിച്ചിരുന്നില്ല. തുടര്‍ച്ചയായി രണ്ടാം തവണയാണ് താരം ദേശീയ ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നത്. റോണോയ്ക്ക് വിശ്രമം നല്‍കിയതാണെന്നാണ് ദേശീയ ഫുട്ബോള്‍ ഫെഡറേഷന്‍ നല്‍കുന്ന വിശദീകരണം. റഷ്യന്‍ ലോകകപ്പിനു ശേഷം താരം ദേശീയ ടീമിനായി കളിച്ചിട്ടില്ല.

Story first published: Monday, October 8, 2018, 15:07 [IST]
Other articles published on Oct 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+