Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്; പ്രീമിയര്‍ ലീഗ് സൂപ്പര്‍ താരങ്ങളെ നോട്ടമിട്ട് യുവന്റസ്

ടുറിന്‍: ഈ സീസണില്‍ അടിമുടി മാറ്റങ്ങളാണ് യുവന്റസ് നടത്തിയത്. പരിശീലകനായി മൗറീസ്യോ സാറിയെ കൊണ്ടുവന്ന് ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാനുള്ള പദ്ധതിയാണ് യുവന്റസ് മാനേജ്‌മെന്റ് മെനയുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം ടീമിന് കരുത്ത് പകരുന്നുണ്ടെങ്കിലും മധ്യനിരയും പ്രതിരോധവും ദുര്‍ബലമാണ്. ഈ പഴുതടക്കാന്‍ പുതിയ പദ്ധതി മെനയുകയാണ് യുവന്റസ് മാനേജ്‌മെന്റ്. ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ മൂന്ന് പ്രീമിയര്‍ ലീഗ് താരങ്ങളെ സ്വന്തമാക്കാനാണ് യുവന്റസ് പദ്ധതിയിടുന്നത്. ഇറ്റാലിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

മൂന്ന് താരങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതില്‍ മുഖ്യ പരിഗണന ഫ്രഞ്ച് ഡിഫന്‍ഡറും ചെല്‍സി താരവുമായ എന്‍ഗോളോ കാന്റെയാണ്.സാറിയുടെ കീഴില്‍ കളിച്ചിട്ടുള്ള കാന്റെയുടെ പ്രതിരോധത്തിലെ മികവ് ടീമിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് സാറി. രണ്ടാമതായി ടോട്ടനത്തിന്റെ ഡെന്മാര്‍ക്ക് താരം ക്രിസറ്റിയന്‍ എറിക്‌സണെയും യുവന്റസ് നോട്ടമിടുന്നു. സ്‌ട്രൈക്കറായും മിഡ്ഫീല്‍ഡറായും ഉപയോഗിക്കാവുന്ന എറിക്‌സണ്‍ ടോട്ടനം വിടാന്‍ നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

mauriziosarri

ചെല്‍സിയുടെ എമേഴ്‌സണ്‍ പാല്‍മേറിയാണ് യുവന്റസ് ലക്ഷ്യം വെക്കുന്ന താരം. ലെഫ്റ്റ് ബാക്കായ താരത്തിനെ എത്തിച്ച് പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതേ സമയം ടീമിലെ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരിലൊരാളായ മരിയോ മാന്‍സുക്കിച്ചിനെ യുവന്റസ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

Story first published: Tuesday, October 15, 2019, 18:00 [IST]
Other articles published on Oct 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+