യുവന്റസിന് തന്ത്രങ്ങളൊരുക്കാന്‍ സാറിയെത്തുമോ? ചെല്‍സി വിടാനൊരുങ്ങുന്നു
ലണ്ടന്‍: ചെല്‍സി കോച്ച് മൗറീഷ്യോ സാറി ഇറ്റാലിയന്‍ സെറി എ ചാമ്പ്യന്‍മാരായ യുവന്റസിന്റെ പുതിയ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്. തന്റെ കരാര്‍ അവസാനിപ്പിക്കാന്‍ സാറി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
60കാരനായ സാറി യുവന്റസുമായി കരാറിലെത്തിയതായാണ് സൂചന. യുവന്റസുമായുള്ള കരാര്‍ ധാരണയായതിന്റെ പശ്ചാത്തലത്തില്‍ സാറിയുടെ ഏജന്റ് ഫാലി റമാദാനി കഴിഞ്ഞ ദിവസം ചെല്‍സി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. തന്റെ ഭാവി സംബന്ധിച്ച് തീരുമാനെടുക്കുന്നതിന് യൂറോപ്പ ലീഗ് ഫൈനല്‍ കഴിയുന്നതുവരെ കാത്തിരിക്കുകയായിരുന്നു സാറി.

ടീമിന് അഞ്ച് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്ത മാസ്സിമിലിയോ അല്ലെഗ്രിയുടെ പിന്‍ഗാമിയാവാന്‍ ഏഴ് മില്യണ്‍ ഡോളറിന്റെ കരാറാണ് യുവന്റസ് സാറിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കരാറിനെക്കുറിച്ച് സാറിയുടെ ഏജന്റ് ചെല്‍സി അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. സാറി ക്ലബ്ബ് വിടുന്നതിനുമുന്‍പ് പുതിയ ഒരു പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെല്‍സി. മുന്‍ ചെല്‍സി താരവും ഇപ്പോള്‍ ഡെര്‍ബി കൗണ്ടി കോച്ചുമായ ഫ്രാങ്ക് ലാംപാര്‍ഡിനെ സാറിയുടെ പിന്‍ഗാമിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ലാംപാര്‍ഡ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications