കപില്‍ മുതല്‍ സച്ചിന്‍ വരെ- ഇന്ത്യയുടെ ഇതിഹാസ താരങ്ങളും മക്കളും, എല്ലാവരെയുമറിയാം
കായിക താരങ്ങളുടെ ജീവിതം നമുക്ക് എല്ലായ്‌പ്പോഴും കൗതുകം തന്നെയാണ്. അവരുടെ കളിക്കളത്തിലെ പ്രകടനം മാത്രമല്ല, എത്ര വരുമാനം ലഭിക്കുന്നുവെന്നും സ്വകാര്യ ജീവിതം എങ്ങനെയാണെന്നുമെല്ലാം അറിയാന്‍ ജനങ്ങള്‍ക്കു വലിയ താല്‍പ്പര്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ രാജ്യത്തെ മറ്റേതു കായിക ഇനത്തിലേക്കാളും പേരും പെരുമയുമെല്ലാം ക്രിക്കറ്റര്‍മാര്‍ക്കു തന്നെയാണെന്നു കാണാം. അതുകൊണ്ടു തന്നെ അവരുടെ മേല്‍ എല്ലായ്‌പ്പോഴും ശ്രദ്ധ കൂടുതലുമായിരിക്കും.
പറഞ്ഞുവരുന്നത് ഇന്ത്യയുടെ ചില ഇതിഹാസ ക്രിക്കറ്റര്‍മാരെക്കുറിച്ചാണ്. അവരുടെ മക്കള്‍ ആരൊക്കെയാണെന്നും ഇപ്പോള്‍ ഇവര്‍ എന്തു ചെയ്യുകയാണന്നുമെല്ലാം വിശദമായി അറിയാം.

സന ഗാംഗുലി (സൗരവ് ഗാംഗുലി)
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ മകളാണ് സന ഗാംഗുലി. 20 കാരിയായ സന ഇപ്പോള്‍ ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ഥിനിയാണ്. നേരത്തേ പെണ്‍കുട്ടികളുടെ ലാ മാര്‍ട്ടിനിയര്‍ സ്‌കൂളിലും പിന്നീട് ലൊറേറ്റോ ഹൗസ് സ്‌കൂളിലും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സന ബിരുദത്തിനായി ലണ്ടനിലേക്കു പറന്നത്.

ആരുണി കുംബ്ലെ (അനില്‍ കുംബ്ല)
മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുബ്ലെയ്ക്ക് രണ്ടു പെണ്‍കുട്ടികളും ഒരു മകനുമടക്കം മൂന്നു മക്കളാണുള്ളത്. മൂത്ത മകള്‍ ആരുണി കുംബ്ലെ ബെംഗളൂരുവിലെ സോഫിയ ഹൈസ്‌കൂളിലാണ് പഠിച്ചത്. ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ ബിരുദം പൂര്‍ത്തിയാക്കിയ ആരുണി ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.

മയസ് കുംബ്ലെ
അനില്‍ കുംബ്ലെയുടെ മകനാണ് 17 കാരനായ മയസ് കുംബ്ലെ. ബെംഗളൂരുവിലെ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫര്‍ കൂടിയാണ് മയസ്. വന്യജീവി സ്‌നേഹി, കഥാകൃത്ത് എന്നിങ്ങനെയാണ് തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ജൂനിയര്‍ കുംബ്ലെ നല്‍കിയിരിക്കുന്നത്.

സ്വസ്തി കുംബ്ലെ
അനില്‍ കുംബ്ലെയുടെ ഇളയ മകളാണ് സ്വസ്തി കുംബ്ലെ. 15 കാരിയായ സ്വസ്തി ഇപ്പോള്‍ ബെംഗളൂരൂവിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. പെഹലെ അക്ഷര്‍ ഫൗണ്ടേഷനിലെ കഥാകൃത്ത് കൂടിയാണ് സ്വസ്തി.

സമിത്ത് ദ്രാവിഡ് (രാഹുല്‍ ദ്രാവിഡ്)
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ മുഖ്യ കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ മൂത്ത മകനാണ് സമിത്ത് ദ്രാവിഡ്. ഇപ്പോള്‍ 16 വയസ്സുള്ള സമിത്ത് ഇതിനകം അണ്ടര്‍ 14 തലത്തില്‍ കളിച്ചുകഴിഞ്ഞു. അച്ഛന്റെ വഴിയെ തന്നെ ക്രിക്കറ്റിലേക്കു വരാനാണ് സമിത്തിന്റെയും ആഗ്രഹം.

ആമിയ ദേവ് (കപില്‍ ദേവ്)
ഇന്ത്യക്കു ആദ്യമായി ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനും മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ മകളാണ് ആമിയ ദേവ്. 26 കാരിയായ ആമിയ ഡല്‍ഹിയിലാണ് ജനിച്ചത്. ഗുഡ്ഗാവിലെ ശ്രീരാം സ്‌കൂളിലാണ് പഠിച്ചത്. യുകെയിലെ സെന്റ് ആന്‍ഡ്രൂസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇന്ത്യയുടെ 1983ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ 83 എന്ന ബോളിവുഡ് സിനിമയുടെ അസിസ്റ്റന്റ് ഡയരക്ടര്‍ കൂടിയായിരുന്നു ആമിയ.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (സച്ചിന്‍ ടെണ്ടുല്‍ക്കര്‍)
ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വളര്‍ന്നു വരുന്ന ക്രിക്കറ്ററാണ്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ താരം ഓള്‍റൗണ്ടറുമായ. ഇത്തവണത്തെ ഐപിഎല്‍ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കു അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയിരുന്നു. കഴിഞ്ഞ സീസണിലും മുംബൈ ടീമിന്റെ ഭാഗമായിരുന്നു താരം. പക്ഷെ അരങ്ങേറാന്‍ അവരം ലഭിച്ചില്ല. മാത്രമല്ല പരിക്കുകാരണം സീസണിന്റെ പകുതിയില്‍ വച്ച് അര്‍ജുന്‍ പിന്‍മാറുകയും ചെയ്തിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ സീനിയര്‍ ടീമിനു വേണ്ടി അര്‍ജുന്‍ കളിച്ചു കഴിഞ്ഞു. കൂടാതെ ജൂനിയര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെയും ഭാഗമാവാന്‍ താരത്തിനായിട്ടുണ്ട്.

സാറ ടെണ്ടുല്‍ക്കര്‍
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളാണ് സാറ ടെണ്ടുല്‍ക്കര്‍. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ സാറ ലണ്ടനിലെ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദമെടുത്തത്. അടുത്തിടെ മോഡലിങില്‍ താന്‍ അരങ്ങേറ്റം കുറിക്കുകയാണെന്നു സാറ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications