Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹൃദയ ദിനമെന്നു സാറ, 'ശുഭ'ദിനമെന്നു ഫാന്‍സ്, ഗില്‍ ലൈക്കടിച്ചോ?

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന പ്രണയ ജോടികളാണ് ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളായ സാറയും. ഇരുവരും തങ്ങളുടെ പ്രണയം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകര്‍ എല്ലാം ഉറപ്പിച്ചുകഴിഞ്ഞു. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയില്‍ സാറയുടെ പോസ്റ്റുകളുമായെല്ലാം ഗില്ലിനെ അവര്‍ ബന്ധപ്പെടുത്താറുണ്ട്.

മാത്രമല്ല സാറ ചില മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ സ്റ്റേഡിയത്തിലെത്തിയാലും അത് ഗില്ലിനെ പിന്തുണയ്ക്കാനാണെന്നും ഫാന്‍സ് ചൂണ്ടിക്കാണിക്കാറുണ്ട്. ഇപ്പോഴിതാ സാറയുടെ പുതിയൊരു പോസ്റ്റും ആരാധകര്‍ ആഘോഷിക്കുകയാണ്. പ്രണയദിനത്തില്‍ (ഫെബ്രുവരി 14) സാറയുടെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്.

SARA TENDULKAR

ചുവപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വ്യത്യസ്ത പോസുകളിലുള്ള മനോഹരമായ രണ്ടു ഫോട്ടോസാണ് സാറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇതു ഹൃദയ ദിനമാണ് (Its Heart day) എന്നായിരുന്നു സാറ ഇതിനോടൊപ്പം കുറിച്ചത്. രസകരമായ കമന്റുകളാണ് ഇതിനു താഴെ ആരാധകര്‍ നല്‍കിയിരിക്കുന്നത്. ചിലര്‍ ശുഭ്മന്‍ ഗില്ലിനെ പരോക്ഷമായി അര്‍ഥമാക്കുന്ന കമന്റുകളും നല്‍കിയിട്ടുണ്ട്.

ഇന്നത്തെ ദിവസം ശുഭമാണെന്നായിരുന്നു ശുഭ്മന്‍ ഗില്ലിനെ സൂചിപ്പിച്ചു കൊണ്ട് ഒരു കമന്റ്. ശുഭദിനമെന്നും മറ്റൊരു ആരാധകന്‍ കുറിച്ചിരിക്കുന്നു. ശുഭ്മന്‍ ഭായിയുടെ മുന്നില്‍ ആര്‍ക്കെങ്കിലും ഇതു പറയാന്‍ സാധിക്കുമോയെന്നായിരുന്നു ഒരു കമന്റ്. ശുഭ്മാന്‍ ഭായിയുടെ ഹൃദയത്തില്‍ നിങ്ങള്‍ തീ പടര്‍ത്തിയിരിക്കുകയാണെന്നും ആരാധകര്‍ കുറിച്ചു. അതു മാത്രമല്ല ശുഭ്മന്‍ ഗില്ലിന്റെ വീഡിയയും ചിലര്‍ കമന്റായി വീഡിയോയ്ക്കു താഴെ നല്‍കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ സാറയുടെ ഈ പോസ്റ്റിനോടു ഗില്ലിന്റെ ഭാഗത്തു നിന്നും ലൈക്കടിക്കുകയോ, മറ്റേതെങ്കിലും തരത്തിലുള്ള പ്രതികരണമുണ്ടാവുകയോ ചെയ്തിട്ടില്ല. പ്രണയത്തിലാണെന്നു ഗില്ലും സാറയും ഇനിയും തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും സുഹൃത്തുക്കളോടൊപ്പം മുംബൈയിലെ ചില പാര്‍ട്ടികളില്‍ ഇരുവരും പല തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഗില്ലുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ വരാന്‍ ആരംഭിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സാറയുടെ ഫോളോവേഴ്‌സിലും വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് സാറ ഇന്‍സ്റ്റഗ്രാമിലെ സ്റ്റാറായി മാറിയത്. നിലവില്‍ സാറയ്ക്കു അക്കൗണ്ടുള്ളതും ഇന്‍സ്റ്റയില്‍ മാത്രമാണ്. തുടക്കത്തില്‍ ആയിരങ്ങള്‍ മാത്രമുണ്ടായിരുന്ന ഇടത്തു നിന്നും ഇപ്പോള്‍ ആറു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഇന്‍സ്റ്റയില്‍ സാറയ്ക്കുണ്ട്.

SHUBMAN GILL

ഇന്‍സ്റ്റഗ്രാമില്‍ എല്ലായ്‌പ്പോഴും വളരെ സജീവമായി നില്‍ക്കാനും സച്ചിന്റെ മകള്‍ ശ്രമിക്കാറുണ്ട്. തന്നെക്കുറിച്ചുള്ള ഓരോ ചെറിയ അപ്‌ഡേറ്റുകളും ആരാധകരുമായി സാറ പങ്കുവയ്ക്കാറുണ്ട്. വിവാഹ ചടങ്ങില്‍ പങ്കെടുത്താലും വിദേശത്തു പര്യടനം നടത്തിയാലുമെല്ലാം സാറ ഇതേക്കുറിച്ച് ഫോട്ടോസിലൂടെ ആരാധകര്‍ക്കു കൃത്യമായ അപ്‌ഡേറ്റുകള്‍ നല്‍കുന്നത് പതിവാണ്.

ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളേജില്‍ അടുത്തിടെ മെഡിസിനില്‍ സാറ ബിരുദാനന്ത ബിരുദം പൂര്‍ത്തിയാക്കിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പഠനം പുനരാരംഭിക്കുകയാണെന്നായിരുന്നു ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സാറയുടെ പോസ്റ്റ്.

ബോളിവുഡിലൂടെ സാറ അഭിനയത്തിലും ഒരു കൈ നോക്കുമെന്നു ദീര്‍ഘകാലമായി വന്നുകൊണ്ടിരിക്കുന്ന അഭ്യൂഹമാണ്. അധികം വൈകാതെ തന്നെ ഇതു സംഭവിച്ചേക്കുമെന്നാണ് സൂചനകള്‍. ബോളിവുഡിലെ ചില മുന്‍നിര നടിമാര്‍ക്കൊപ്പം മോഡലിങില്‍ സാറ ഒരുകൈ നോക്കിയിരുന്നു. പക്ഷെ അഭിനയത്തിലേക്കു വരുമോയെന്നതു കാത്തിരുന്നു തന്നെ കാണേണ്ടതാണ്.

Story first published: Thursday, February 15, 2024, 13:34 [IST]
Other articles published on Feb 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+