സഞ്ജന മുതല്‍ തമന്ന വരെ- കോലിയുടെ മുന്‍ 'കാമുകി'മാരെ അറിയുമോ?
ഇന്ത്യയുടെ മുന്‍ നിശ്ചിത ഓവര്‍ ടീം നായകനും ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനുമായ വിരാട് കോലി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയതാണ് ഇതിനു കാരണം. പകരം രോഹിത് ശര്‍മയെ പുതിയ ഏകദിന നായകനായി ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും ചേര്‍ന്നു തിരഞ്ഞെടുക്കുകയായിരുന്നു. ടി20 ടീമിന്റെ ക്യാപ്റ്റന്‍സി കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം കോലി ഒഴിഞ്ഞിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏകദിന നായകസ്ഥാനത്തു നിന്നും ബിസിസിഐ അദ്ദേഹത്തെ പുറത്താക്കിയത്. ബിസിസിഐയുടെ തീരുമാനത്തിനെതിരേ കോലി ആരാധകര്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ബിസിസിഐക്കെതിരേ സോഷ്യല്‍ മീഡിയകളിലൂടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണുയരുന്നത്.
കോലിയുടെ കുടുംബജീവിതത്തിലേക്കു വരികയാണെങ്കില്‍ ബോളിവുഡിലെ മുന്‍നിര നടിയായ അനുഷ്‌കാ ശര്‍മയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. വാമികയെന്ന മകളും ഇവര്‍ക്കുണ്ട്. ഏറെക്കാലെ ഗോസിപ്പുകളില്‍ നിറഞ്ഞ പ്രണയ ജോടികളായിരുന്നു കോലിയും അനുഷ്‌കയും. ഒടുവില്‍ ഈ പ്രണയം വിവാഹത്തില്‍ കലാശിക്കുകയും ചെയ്തു. അനുഷ്‌കയുമായുള്ള പ്രണയത്തിനു മുമ്പ് മറ്റു ചിലരുമായി ചേര്‍ത്ത് കോലിയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. നടികളും മോഡലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

സഞ്ജന ഗല്‍റാണി
തെന്നിന്ത്യന്‍ നടി സഞ്‌ന ഗല്‍റാണിയായിരുന്നു ഒരു സമയത്ത് വിരാട് കോലിയോടൊപ്പം ഗോസിപ്പുകളില്‍ നിറഞ്ഞത്. ഇരുവരും ഒരുമിച്ച് കാണാറുണ്ടെന്നും ഒരുമിച്ച് ടെന്നീസ് കളിക്കാറുണ്ടെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ രണ്ടു പേരും ഈ ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നില്ല.

തമന്ന ഭാട്ടിയ
തെന്നിന്ത്യയിലെ തിരക്കേറിയ നടിയായ തമന്ന ഭാട്ടിയും വിരാട് കോലിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഒരു സമയത്ത് അഭ്യൂഹങ്ങള്‍ വന്നിരുന്നു. 2012ല്‍ ഒരു പരസ്യത്തില്‍ ഇരുവരും ഒരുമിച്ച പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു രണ്ടു പേരും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. കുറച്ചു കാലം കോലിയും തമന്നയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ഈ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നുവെന്നുമായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിയടക്കമുള്ള സിനിമകളുടെ ആരാധകര്‍ക്കു പ്രിയങ്കരിയായ നടിയ തമന്ന പല ഭാഷകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഇസബെല്ലെ ലെയ്‌റ്റെ
ബ്രസീലിയന്‍ മോഡല്‍ ഇസബെല്ലെ ലെയ്റ്റുമായി വിരാട് കോലി പ്രണയത്തിലാണെന്നു അഭ്യൂഹങ്ങള്‍ പരന്നിരുന്നു. 2013നു മുമ്പായിരുന്നു ഇത്. അവധിക്കാലം ആഘോഷിക്കുന്നതിനിടെ രണ്ടു പേരെയും ഒരുമിച്ച് പല സ്ഥലങ്ങളിലും കാണപ്പെടുകയും ചെയ്തിരുന്നു. തലാഷ് ഉള്‍പ്പെടെയുള്ള ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇസെബെല്ലെ പല തമിഴ്, തെലുങ്ക് സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

സാറ ജെയ്ന്‍ ഡയസ്
മുന്‍ മിസ് ഇന്ത്യയായ മസ്‌കറ്റില്‍ ജനിച്ച സാറ ജെയ്ന്‍ ഡയസായിരുന്നു വിരാട് കോലിയുടെ മറ്റൊരു കാമുകിയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. കുറച്ചു കാലം ഇരുവരും പരസ്പരം കണ്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് നേരില്‍ കാണുവാന്‍ സാറയെ അന്നു ടീമിന്റെ ഭാഗമായിരുന്ന കോലി ക്ഷണിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവരുടെ ബന്ധത്തിനും പിന്നീട് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications