Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വംശീയ അധിക്ഷേപം; മെസ്യൂട്ട് ഓസിലിന് പിന്തുണയുമായി സാനിയ മിര്‍സ

ദില്ലി: തന്റെ തുര്‍ക്കി വേരുകളുടെ പേരില്‍ ദേശീയ ടീമില്‍ വംശീയതയും, അവഹേളനവും നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് മെസൂട്ട് ഓസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുമ്പോഴാണ് ഇന്ത്യന്‍ ടെന്നീസ് ലോകത്ത് നിന്നും ഓസിലിന് പിന്തുണ ലഭിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍താരം സാനിയ മിര്‍സയാണ് വിമര്‍ശനത്തില്‍ മുങ്ങിയ താരത്തിന് പിന്തുണയുമായി ട്വിറ്ററില്‍ എത്തിയത്.

sania-mirza

മേയില്‍ നടന്ന ഒരു ചാരിറ്റബിള്‍ പരിപാടിയില്‍ എര്‍ദോഗനൊപ്പം ഓസിലും, തുര്‍ക്കി പാരമ്പര്യമുള്ള ഇല്‍കായി ഗുന്‍ദോഗനും ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഒടുവില്‍ വിമര്‍ശനങ്ങള്‍ അതിരുവിട്ട് ഓസിലിന്റെ വിമരമിക്കല്‍ വരെയെത്തി കാര്യങ്ങള്‍. ഇതോടെയാണ് വിമര്‍ശനങ്ങള്‍ പുത്തരിയല്ലാത്ത സാനിയ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. 'ഒരു അത്‌ലറ്റെന്ന രീതിയില്‍ വായിക്കേണ്ടി വരുന്ന ഏറ്റവും ദുഃഖകരമായ സംഗതിയാണിത്, പ്രത്യേകിച്ച് ഒരു മനുഷ്യജീവിയെന്ന നിലയില്‍. വംശീയത ഒരു തരത്തിലും സ്വീകരിക്കേണ്ട കാര്യമില്ല, ഇതെല്ലാം സത്യമെങ്കില്‍ ദുഃഖരമാണ്', സാനിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ കുറിച്ചു.

2014 ലോകകപ്പ് വിജയത്തില്‍ ജര്‍മന്‍ ടീമിലെ സുപ്രധാന താരമായിരുന്നു 29-കാരനായ ഓസില്‍. 2011 മുതല്‍ അഞ്ച് തവണ ടീമിലെ മികച്ച താരമായി ആരാധകര്‍ തെരഞ്ഞെടുത്തതും ഇദ്ദേഹത്തെയാണ്. എന്നാല്‍ 2018 ലോകകപ്പില്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതോടെ ആരാധന വിമര്‍ശനത്തിന് വഴിമാറി. ഒരു ഫോട്ടോയുടെ പേരില്‍ ദേശീയ ടീമിനോടുള്ള അദ്ദേഹത്തിന്റെ വിശ്വസ്തതയും ചോദ്യം ചെയ്യപ്പെട്ടു. 'ഗ്രിന്‍ഡെലിന്റെയും, അദ്ദേഹത്തിന്റെ അണികളുടെയും കണ്ണില്‍ വിജയിക്കുമ്പോള്‍ ഞാന്‍ ജര്‍മന്‍കാരനും, തോല്‍ക്കുമ്പോള്‍ ഞാന്‍ കുടിയേറ്റക്കാരനുമാണ്', ഓസില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘമായ കുറിപ്പില്‍ വ്യക്തമാക്കി.

ടാക്‌സ് അടയ്ക്കുകയും, ജര്‍മന്‍ സ്‌കൂളുകള്‍ക്ക് സംഭാവന നല്‍കുകയും, ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നിട്ടും സമൂഹം തന്നെ സ്വീകരിക്കുന്നില്ലെന്നാണ് ഓസിലിന്റെ പരാതി. ഭാരമുള്ള ഹൃദയത്തോടെയാണ് താന്‍ ഇനി ജര്‍മന്‍ ദേശീയ ടീമില്‍ കാണില്ലെന്ന് താരം പ്രഖ്യാപിച്ചത്. ജര്‍മന്‍ ഷര്‍ട്ട് അഭിമാനത്തോടെയാണ് ധരിച്ചിരുന്നത്, ഇനിയതില്ല!, ഓസില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 24, 2018, 17:16 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+