ബ്ലാസ്‌റ്റേഴ്‌സ് ആരാധകനെ അപമാനിച്ചു; ബെംഗളുരു ഫാന്‍സിനെതിരെ സന്ദേശ് ജിംഗാന്‍
കൊച്ചി: സ്റ്റേഡിയത്തിലെ വൈരാഗ്യം മെട്രോയിലും പുറത്തെടുത്ത ബെംഗളുരു എഫ്‌സി ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിംഗാന്‍. മെട്രോയില്‍വെച്ച് ഒരുസംഘം ബെംഗളുരു ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധനെ ശല്യം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജിംഗാന്‍ ആരാധകരുടെ അതിക്രമത്തിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഫുട്‌ബോള്‍ കളിക്കാരെ ഉദാഹരണമാക്കിയ ജിംഗാന്‍ തങ്ങള്‍ കളിക്കളത്തില്‍ മാത്രമേ പരസ്പരം പോരാടാറുള്ളൂവെന്നും അത് മൈതാനത്തിന് പുറത്തേക്ക് നീട്ടാറില്ലെന്നും വ്യക്തമാക്കി. ആരാധകര്‍ക്കും കളിക്കളത്തിന് പുറത്ത് ആ രീതിയില്‍ പെരുമാറാന്‍ കഴിയണം. നമ്മളെല്ലാം ഇന്ത്യക്കാരാണെന്നും വ്യക്തിവൈരാഗ്യം പുലര്‍ത്തി ആക്രമിക്കുന്നത് തെറ്റായ പ്രവണതയാണെന്നും പ്രതിരോധനിരതാരം പറഞ്ഞു.

എന്താണ് നിങ്ങള്‍ ഇതുകൊണ്ട് നേടുന്നത് തനിക്ക് മനസിലാകുന്നില്ലെന്ന് ജിംഗാന്‍ ചോദിക്കുന്നു. ഈ രീതിയില്‍ ഒരു ആരാധകനെ ഉപദ്രവിക്കുന്നതാണോ ആരാധകരുടെ പാഷന്‍. നിങ്ങള്‍ക്ക് ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ടോ? നിങ്ങളോ നിങ്ങളുടെ അടുത്തവരോ ആയിരുന്നു ഈ സാഹചര്യത്തില്‍ എങ്കില്‍ എന്തുചെയ്യും?. ഇത്തരം പോര്‍വിളികള്‍ മൈതാനത്തിന് പുറത്തേക്ക് വലിച്ചുനീട്ടി യഥാര്‍ഥ ആരാധരുടെ സംസ്‌കാരം ഇല്ലാതാക്കരുതെന്നും ജിംഗാന്‍ അഭ്യര്‍ഥിച്ചു. നവംബര്‍ 23ന് നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ബംഗളുരു എഫ്‌സി ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് വിമര്‍ശനത്തിനിടയാക്കിയ സംഭവം അരങ്ങേറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications