Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍; സലാഹും മാനെയും ഔബ്‌മെയാങ്ങും ചുരുക്കപ്പട്ടികയില്‍

അഡിസ് അബാഡ: പോയവര്‍ഷത്തെ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരത്തിനായുള്ള പുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പടിക പുറത്തുവിട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ (സിഎഎഫ്). ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍മാരായ മുഹമ്മദ് സലാഹിനും സാദിയോ മാനെയ്ക്കുമൊപ്പം ആഴ്‌സണലിന്റെ ഔബ്‌മെയാങ്ങും പട്ടികയില്‍ ഇടം നേടി. തുടര്‍ച്ചയായ മൂന്നാം തവണയും ആഫ്രിക്കയിലെ മികച്ച താരമാകാന്ഡ സലാഹിന് സാധിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

കണക്കുകളില്‍ സലാഹിന് തന്നെയാണ് ആധിപത്യവും. 2018 സീസണില്‍ ലിവര്‍പൂളിനും ഈജിപ്തിനുമായി 44 ഗോളാണ് സലാഹ് വലയിലാക്കിയത്. 2017-18 സീസണില്‍ 32 ഗോള്‍ നേടിയാണ് അദ്ദേഹം ആഫ്രിക്കയിലെ താരമായത്. സെനഗല്‍ താരം സാദിയോ മാനെയും പ്രതീക്ഷയിലാണ്. ദേശീയ ടീമിനും ലിവര്‍പൂളിനും വേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന താരം പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ 22 ഗോളാണ് നേടിയത്. ഇത്ര തന്നെ ഗോള്‍ നേടിയ ആഴ്‌സണലിന്റെ ഔബ്‌മെയാങ്ങാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു താരം.

salah, mane on caf shortlist of best footballer award

നാപ്പോളിയുടെ കാലിഡൗ കൗലിബാലി, പിഎസ്ജിയുടെ ഇഡ്രിസ ഗുയി, ലിവര്‍പൂളിന്റെ നാബി കെയ്റ്റ, ആഴ്‌സണലിന്റെ നിക്കോളാസ് പെപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹരസ് തുടങ്ങിയവരും 30 അംഗ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു.

Story first published: Monday, November 25, 2019, 9:13 [IST]
Other articles published on Nov 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+