Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തു കൊണ്ട് അര്‍ജുനയില്ല? ഇനിയേത് മെഡല്‍ നേടണമെന്ന് പ്രധാനമന്ത്രിയോട് സാക്ഷി ചോദിക്കുന്നു

ദില്ലി: രാജ്യത്തെ കായിക പുരസ്‌കാരങ്ങള്‍ കായിക മന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പരമോന്നത ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം അഞ്ചു പേര്‍ സ്വന്തമാക്കിയപ്പോള്‍ 27 പേര്‍ക്കായിരുന്നു അര്‍ജുന അവാര്‍ഡ് ലഭിച്ചത്. ഇത്രയുമേറെ കായിക താരങ്ങള്‍ക്കു അര്‍ജുന നല്‍കാന്‍ തീരുമാനിച്ചെങ്കിലും അക്കൂട്ടത്തില്‍ ഇന്ത്യക്കായി ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ വനിതാ ബോക്‌സിങ് താരം സാക്ഷി മാലിക്ക് ഇല്ലായിരുന്നു. നേരത്തേ ഖേല്‍രത്‌ന സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇത്തവണ അര്‍ജുന അവാര്‍ഡുകാരുടെ ലിസ്റ്റില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ നിരാശയാണ് സാക്ഷി. താരം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരിക്കുകയാണ്.
സാക്ഷിയെക്കൂടാതെ മറ്റൊരു മുന്‍ ഖേല്‍രത്‌ന വിജയിയായ വനിതാ താരം മീരാഭായ് ചാനുവും അര്‍ജുന പുരസ്‌കാര വിജയികളുടെ ലിസ്റ്റില്‍ നിന്നൊഴിവാക്കപ്പെട്ടിരുന്നു.

1

29 പേര്‍ക്കായിരുന്നു നേരത്തേ അര്‍ജുനയ്ക്കായി നാമനിര്‍ദേശം ചെയ്തിരുന്നത്. ഇക്കൂട്ടത്തില്‍ സാക്ഷിയും ചാനുവുമുണ്ടായിരുന്നു. എന്നാല്‍ ഇരുവരെയും ഒഴിവാക്കിയാണ് ശേഷിച്ച 27 പേര്‍ക്കും പുരസ്‌കാരം നല്‍കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചത്. റിയോ ഒളിംപിക്‌സിലെ വെങ്കലമെഡല്‍ നേട്ടത്തെ തുടര്‍ന്നായിരുന്നു 2016ല്‍ സാക്ഷി ഖേല്‍രത്‌ന നല്‍കി ആദരിക്കപ്പെട്ടത്.

ഇത്തവണത്തെ അര്‍ജുന അവാര്‍ഡ് ജേതാക്കളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള കായിക മന്ത്രാലയത്തിന്റെ വിശദീകരണത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച സാക്ഷി ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കായിക മന്ത്രി കിരണ്‍ റിജ്ജുവിനെയും കത്ത് മുഖേന അറിയിക്കുകയും ചെയ്തിരിക്കുകയാണ്. അര്‍ജുനയ്ക്കു അവകാശിയാവണമെങ്കില്‍ രാജ്യത്തിനായി ഇനിയെന്ത് മെഡലാണ് നേടേണ്ടതെന്നും സാക്ഷി കത്തില്‍ ചോദിച്ചിട്ടുണ്ട്.

ഖേല്‍രത്‌ന നല്‍കി നേരത്തേ ആദരിക്കപ്പെട്ടതില്‍ വളരെയേറെ അഭിമാനമുണ്ട്. എല്ലാ അവാര്‍ഡുകളും ലഭിക്കണമെന്നതായിരിക്കും ഏതൊരു കായിക താരത്തിന്റെയും സ്വപ്നം. അതിനു വേണ്ടി സ്വന്തം ജീവിതം തന്നെ റിസ്‌കിലാക്കുന്നവരാണ് ഒരു കായിക താരം. അര്‍ജുന അവാര്‍ഡ് ജേതാക്കളുടെ നിരയില്‍ സ്വന്തം പേരും കാണണമെന്ന് താന്‍ സ്വപ്‌നം കാണുന്നുവെന്നും 27കാരിയായ ഗുസ്തി താരം കത്തില്‍ കുറിച്ചു.

അര്‍ജുന അവാര്‍ഡ് നേടി ആദരിക്കപ്പെടാന്‍ ഇനിയെന്ത് മെഡലാണ് രാജ്യത്തിനുവേണ്ടി താന്‍ നേടേണ്ടത്? അല്ലെങ്കില്‍ ഈ ഗുസ്തി ജീവിതത്തില്‍ ഈ അവാര്‍ഡ് നേടാനുള്ള ഭാഗ്യം തനിക്ക് ഇല്ലെന്നാണോ കരുതേണ്ടതെന്നും സാക്ഷി കത്തില്‍ ചോദിക്കുന്നു. ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബഹുമതിയായ പദ്മശ്രീ നേടിയ താരം കൂടിയാണ് അവര്‍.

2

2017ലെ കോമണ്‍വെല്‍ത്ത് ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ സാക്ഷി ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. കൂടാതെ ദില്ലിയില്‍ നടന്ന ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെള്ളിക്കും താരം അര്‍ഹയായിരുന്നു. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലും സാക്ഷി നേടി.

Story first published: Saturday, August 22, 2020, 20:45 [IST]
Other articles published on Aug 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+