വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സഹലിനും അവാര്‍ഡ്; കൊച്ചി മികച്ച മൈതാനം

ബ്ലാസ്‌റ്റേഴ്‌സിന്റെ മാനം കാത്ത് സഹല്‍ അബ്ദുള്‍ സമദ് | Oneindia Malayalam

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലെ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഉയര്‍ന്നുവരുന്ന താരത്തിനുള്ള ബഹുമതി സ്വന്തമാക്കി. 2018-19 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനമാണ് സഹല്‍ കാഴ്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനമാണ് പുറത്തെടുത്തതെങ്കിലും സഹലിന്റെ അവാര്‍ഡ് ടീമിന് മധുരമായി.

കോലിയുടെ ക്യാപ്റ്റന്‍സി എന്തൊരു ദുരന്തം!! ഇത് തന്നെ വലിയ തെളിവ്... തുറന്നടിച്ച് ഗംഭീര്‍കോലിയുടെ ക്യാപ്റ്റന്‍സി എന്തൊരു ദുരന്തം!! ഇത് തന്നെ വലിയ തെളിവ്... തുറന്നടിച്ച് ഗംഭീര്‍

ഇത്തവണ 17 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ താരം ഒരു ഗോളും തന്റെ പേരിലാക്കി. രണ്ടര ലക്ഷം രൂപ സഹലിന് സമ്മാനത്തുകയായി ലഭിച്ചു. കണ്ണൂര്‍ സ്വദേശിയായ സഹല്‍ കണ്ണൂര്‍ എസ്.എന്‍ കോളേജിലൂടെയാണ് ഫുട്‌ബോളില്‍ വരവറിയിക്കുന്നത്. കേരള ഓസില്‍ എന്ന് വിളിപ്പേരുള്ള താരം മധ്യനിരയിലെ തിളങ്ങുന്ന സാന്നിധ്യമാണ്.

sahal

ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കിയത് എഫ്‌സി ഗോവയുടെ ഫെറാന്‍ കൊറോമിനസ് ആണ്. 16 ഗോളുകളുമായി കൊറോമിനസ് ഒന്നാം സ്ഥാനത്തെത്തി. സീസണിലെ മികച്ച കളിക്കാരനുള്ള ബഹുമതിയും താരം സ്വന്തമാക്കി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെംഗളുരു എഫ്‌സിയുടെ ഗുര്‍പ്രീത് സിങ്ങും സ്വന്തമാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മൈതാനമായി തെരഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ പിച്ചാണ്. വിന്നിങ് പാസ് നല്‍കിയതിനുള്ള അവാര്‍ഡ് മുംബൈ സിറ്റിയുടെ അര്‍ണോള്‍ഡ് ഇസ്സൊക്കോയും നേടി.

ഫോട്ടോ കടപ്പാട് : കേരള ബ്ലാസ്‌റ്റേഴ്‌സ് ഫേസ്ബുക്ക് പേജ്

Story first published: Tuesday, March 19, 2019, 11:11 [IST]
Other articles published on Mar 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X