'എന്റെ ഹൃദയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം', വികാരഭരിതനായി സച്ചിന്‍; ഓഹരി വില്‍പന സ്ഥിരീകരിച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയതായി സ്ഥിരീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ കൈവശമുണ്ടായിരുന്ന 20 ശതമാനം ഓഹരികളടക്കം എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പിന് കൈമാറിയെന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യം സ്ഥിരീകരിച്ച സച്ചിന്‍ തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നും പ്രതികരിച്ചു.

നാലു വര്‍ഷമായി കേരള ബ്ലാസ്റ്റേഴ്‌സ് തന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പവും കളിക്കാര്‍ക്കൊപ്പവും ചെലവഴിക്കാനായത് വലിയ അനുഭവമായിരുന്നു. ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന നാളുകള്‍ ഉത്സാഹം തരുന്നതും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നതുമാണ്.
അഞ്ചുവര്‍ഷമാകുന്നതോടെ ടീമിന് കൂടുതല്‍ ഉയര്‍ച്ചവേണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ ടീമംഗങ്ങളുമായുള്ള ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് ഓഹരികള്‍ കൈമാറാന്‍ ആലോചിച്ചത്. മുന്നോട്ടുള്ള പാതയില്‍ കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിക്കട്ടെയെന്നും തന്റെ ഹൃദയം എപ്പോഴും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നും സച്ചിന്‍ പറഞ്ഞു.
സച്ചിന്‍ ടീമിനെ കൈയ്യൊഴിഞ്ഞെങ്കിലും ലുലു ഗ്രൂപ്പ് ആണ് ഇത് വാങ്ങിയതെന്നത് മലയാളികള്‍ക്ക് ആവേശം പകരുന്നതാണ്. സച്ചിന്റെ കൈയ്യിലുള്ളത് ഉള്‍പ്പെടെ മുഴുവന്‍ ഓഹരികളും ലുലു ഗ്രൂപ്പ് വാങ്ങിയാതാണ് റിപ്പോര്‍ട്ട്. ടെണ്ടുല്‍ക്കറുടെ കൈയ്യിലുണ്ടായിരുന്ന 20 ശതമാനം ഓഹരികളും ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളുമാണ് ലുലു ഗ്രൂപ്പ് വാങ്ങുന്നത്. അതേസമയം, റിപ്പോര്‍ട്ടുകളോട് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications