Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍പ്രൈസ് നീക്കവുമായി യുണൈറ്റഡ്; യുവ ജര്‍മന്‍താരത്തെ പരിശീലകനാക്കിയേക്കും

ലണ്ടന്‍: ഓരോ മത്സരങ്ങള്‍ക്ക് ശേഷവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനം മോശമായിക്കൊണ്ടിരിക്കുകയാണ്. ടീമിന്റെ പ്രതാപകാലത്തിന് കളങ്കമേല്‍പ്പിക്കുന്ന പ്രകടനം ടീം പുറത്തെടുത്തതോടെ പരിശീലകസ്ഥാനത്ത് നിന്ന് ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍ തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. സോള്‍ഷെയറിന്റെ പകരക്കാരനായി മുന്‍ യുവന്റസ് പരിശീലകന്റെയടക്കം പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 32കാരനായ ജര്‍മന്‍ താരത്തെ യുണൈറ്റഡ് പരിശീലകനാക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. സ്‌പോര്‍ട്‌സ്‌മെയ്‌ലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നിലവില്‍ ജര്‍മന്‍ ക്ലബ്ബായ ലെയ്പ്‌സിഗിനെ പരിശീലിപ്പിക്കുന്ന ജുലിയന്‍ നെഗില്‍സ്മാനെയാണ് യുണൈറ്റഡ് പരിശീലകനാക്കാന്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് നെഗില്‍സ്മാനുമായി ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. മിനി മൗറീഞ്ഞോ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെഗില്‍സ്മാന്റെ ന്യൂജന്‍ തന്ത്രങ്ങള്‍ ക്ലബ്ബിനെ പ്രതാപകാലത്തേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കുമെന്ന് യുണൈറ്റഡ് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.

julian-nagelsmann

എന്നാല്‍ പരിശീലകനെന്ന നിലയില്‍ അത്ര പരിചയസമ്പന്നനല്ലാത്ത നെഗില്‍സ്മാന് ഇത്രയും വലിയ സമ്മര്‍ദത്തെ അതിജീവിച്ച് യുണൈറ്റഡിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുമോയെന്ന ആശങ്ക സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്. സെന്റര്‍ബാക്കായിരുന്ന നെഗില്‍സ്മാന്‍ സോള്‍ഷെയറിന് പകരക്കാരനായി എത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

Story first published: Thursday, October 10, 2019, 9:09 [IST]
Other articles published on Oct 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+