Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുമാനത്തില്‍ ഞെട്ടിച്ച് റൊണാള്‍ഡോ, 100 കോടി ക്ലബ്ബിന് തൊട്ടരികെ

ടുറിന്‍: ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള കായിക താരങ്ങളുട പട്ടികയില്‍ മുന്‍നിരയില്‍ത്തന്നയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്ഥാനം. മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഇപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനുവേണ്ടിയാണ് കളിക്കുന്നത്. വിവിധ ബ്രാന്റുകളുടെ അംബാസിഡറായ റൊണാള്‍ഡോ ഇപ്പോഴിതാ വരുമാനത്തില്‍ ചരിത്ര നേട്ടത്തിന് തൊട്ടരികെയാണ്. 100 കോടി ഡോളര്‍ ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന റെക്കോഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് റൊണാള്‍ഡോയുടെ വരുമാനത്തിലെ കുതിപ്പ് വ്യക്തമായത്. കൊറോണ വൈറസ് ലോകമാകെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഫുട്‌ബോള്‍ ക്ലബ്ബുകളെല്ലാം താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചിരുന്നു. യുവന്റസ് ഏകദേശം 32 കോടിയിലേറെ രൂപ റൊണാള്‍ഡോയുടെ വെട്ടിക്കുറച്ചിട്ടുണ്ട്.

എന്നാല്‍ ഇതൊന്നും ബാധിക്കാതെയാണ് വരുമാനത്തില്‍ താരത്തിന്റെ കുതിപ്പ്. 100 കോടി ഡോളര്‍ വാര്‍ഷിക വരുമാനം (7600 കോടി) നേടുന്ന മൂന്നാമത്തെ കായിക താരമാവും റൊണാള്‍ഡോ. 2009ല്‍ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്, 2017ല്‍ ബോക്‌സര്‍ ഫ്‌ളോയിഡ് മെയ് വെതര്‍ എന്നിവര്‍ ഈ നേട്ടത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 830 കോടിയിലേറെ റൊണാള്‍ഡോയ്ക്ക് ലഭിച്ചിരുന്നു. അഞ്ച് തവണ ബാലന്‍ദ്യോര്‍ ചൂടിയ താരം റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്കെത്തിയിട്ടും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. റയലിനെ ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച താരമാണ് റൊണാള്‍ഡോ. എന്നാല്‍ ആ മികവ് യുവന്റസിനൊപ്പം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കൊറോണയുടെ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക ഞെരുക്കം ക്ലബ്ബുകള്‍ നേരിടുന്നതിനാല്‍ റൊണാള്‍ഡോയെ യുവന്റസ് ഒഴിവാക്കിയേക്കുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

ronaldo

കൊറോണയുടെ സാഹചര്യത്തില്‍ രോഗബാധിതര്‍ക്ക് റൊണാള്‍ഡോയും സംഭാവന നല്‍കിയിരുന്നു. നേരത്തെ തന്റെ ഹോട്ടലുകള്‍ കൊറോണ ബാധിതര്‍ക്കായി റൊണാള്‍ഡോ വിട്ടുകൊടുക്കുമെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരാധകരോട് കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ച് റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൊറോണ വ്യാപിക്കുമ്പോഴും ധൈര്യത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. നേരത്തെയും ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് റൊണാള്‍ഡോ. നിരവധി അനാധക്കുട്ടികളുടെയും രോഗികളുടെയും സംരക്ഷകനാണ് റൊണാള്‍ഡോ. യുവന്റസ് താരം ഡാനിയല്‍ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചതോട റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം നിരീക്ഷണത്തിലായിരുന്നു. പിന്നീട് പൗലോ ഡിബാലയ്ക്കും രോഗം സ്ഥിരീകരിച്ചെങ്കിലും റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് രോഗ ലക്ഷങ്ങള്‍ ഉണ്ടായില്ല. നിലവില്‍ കുടുംബത്തോടൊപ്പം ജന്മദേശമായ മെദീരയിലാണ് റൊണാള്‍ഡോയുള്ളത്.

Story first published: Monday, April 6, 2020, 18:41 [IST]
Other articles published on Apr 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+