ലിവിങ് റൂം കപ്പ് ചലഞ്ചുമായി ക്രിസ്റ്റ്യാനോ, വ്യായാമത്തിന്റ വീഡിയോ വൈറല്‍
ലിസ്ബന്‍: ലോകത്തെ മുഴുവന്‍ വന്‍ ദുരിതത്തിലേക്ക് തള്ളിവിട്ട് കൊറോണ വൈറസ് വ്യാപനം തുടരുകയാണ്. ഇതിനോടകം ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ കൊറോണയെ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നത് ആശങ്ക ഉയര്‍ത്തുന്നു. ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ത്തന്നെ മിക്ക താരങ്ങളും കുടുംബത്തോടൊപ്പമാണുള്ളത്. അപ്രതീക്ഷിതമായി ലഭിച്ച ഇടവേള കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിനോടൊപ്പം തങ്ങളുടെ പരിശീലനം തുടരുന്നതിലും താരങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.

പിന്നീട് രണ്ട് തവണ ലോകചാമ്പ്യനും ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവുമായ റഷ്യയുടെ ഇവ്ജീനിയ മെദവിദേവയും ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ടുവന്നെങ്കിലും 45 സെക്കന്റില്‍ 44 തവണ മാത്രമാണ് ഇത് ചെയ്യാന്‍ സാധിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധ താരം ഡിയോഗോ ഡലോട്ട് 105 തവണയും വെല്ലുവിളി ഏറ്റെടുത്ത് ചെയ്തു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും റൊണാള്‍ഡോയുടെ റെക്കോഡ് മറികടക്കാനായില്ല. അഞ്ച് തവണ ബാലന്‍ദ്യോര്‍ നേടിയിട്ടുള്ള റൊണാള്‍ഡോ നിലവില്‍ സ്വദേശമായ പോര്‍ച്ചുഗലിലാണുള്ളത്. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിന്റെ താരമാണ് റോണോ. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. യുവന്റസിലെ പൗലോ ഡിബാല ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്കും കൊറോണ ബാധിച്ചിരുന്നു.

റൊണാള്‍ഡോയെക്കൂടാതെ മറ്റ് പല താരങ്ങളും കുടുംബത്തോടൊപ്പം ഇടവേള ആഘോഷിക്കുകയാണ്. റയല്‍ നായകന്‍ സെര്‍ജിയോ റാമോസ്. സ്‌പെയിനിലെ തന്റെ വീട്ടില്‍ ശാരീരിക ക്ഷമത ഉയര്‍ത്തുന്നതിനുള്ള വ്യായാമത്തിലാണ് റാമോസ് ഉള്ളത്. ഇതിന്റെ ചിത്രങ്ങള്‍ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിശീലനം വീട്ടില്‍ എന്ന കുറിപ്പോടെയാണ് റാമോസ് വ്യായാമത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ആഴ്‌സണല്‍ പ്രതിരോധ താരം സ്‌കോട്രാന്‍ മുസ്തഫിയും വീട്ടില്‍ പരിശീലനത്തിലാണ്. ഇതിന്റെ വീഡിയോ താരവും പുറത്തുവിട്ടിട്ടുണ്ട്. റയലിലെ റാമോസിന്റെ സഹതാരം വാല്‍വര്‍ഡെയും കുടുംബത്തോടൊപ്പമാണുള്ളത്. തന്റെ എട്ട് മാസം പ്രായമായ കുഞ്ഞിനൊപ്പം വെയിലുകൊള്ളുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
പിഎസ്ജിയുടെ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മറും ഇടവേളയെ ആനന്ദകരമാക്കുകയാണ്. നെയ്മര്‍ വീട്ടില്‍ പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ബയേണ്‍ മ്യൂണിക്ക് സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കിയും കുടുംബത്തോടൊപ്പമാണ്. മകളോടൊപ്പം കളിക്കുന്ന ചിത്രങ്ങള്‍ ലെവന്‍ഡോസ്‌കിയും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവന്റസിന്റെ ബ്രസീല്‍ താരം തന്റെ നായയോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയയാണ് പുറത്തുവിട്ടത്. മറ്റൊരു യുവന്റസ് താരമായ മാത്തിസ് ഡി ലൈറ്റ് കാമുകിക്കൊപ്പമാണ്. ഇരുവരും ടേബില്‍ ടെന്നിസ് കളിക്കുന്ന ചിത്രവും വീഡിയോയും താരം പുറത്തുവിട്ടിട്ടുണ്ട്. നെയ്മറും തന്റെ വ്യായാമത്തിന്റെ വീഡിയോ ആരാധകര്‍ക്കുവേണ്ടി പങ്കുവെച്ചിരുന്നു. കൊറോണ വ്യാപകമായ സാഹചര്യത്തില്‍ പല ക്ലബ്ബുകളും താരങ്ങളുടെ പ്രതിഫലം 70 ശതമാനത്തോളം വെട്ടിക്കുറച്ചിട്ടുണ്ട്. രോഗബാധിതരെ സഹായിക്കാന്‍ ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ ക്യാംപെയ്‌നും സജീവമായി നടക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+

Click it and Unblock the Notifications