Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പരാഗ്വേയില്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോയും സഹോദരന്‍ റോബര്‍ട്ടോയും പരാഗ്വെയില്‍ അറസ്റ്റിലായി. വ്യാജ പാസ്‌പോര്‍ട്ടുമായി രാജ്യത്ത് പ്രവേശിച്ചെന്ന കുറ്റത്തിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിലും, ഗോള്‍ഫ് ക്ലബ്ബിലുമായാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പരാഗ്വെന്‍ തലസ്ഥാനത്തിനടുത്താണ് സംഭവമെന്നും സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

റൊണാള്‍ഡീന്യോയുടേത് വ്യാജ പാസ്‌പോര്‍ട് ആയിരുന്നു. അത് ക്രിമിനില്‍ കുറ്റമാണ്, അത് തന്നെയാണ് അറസ്റ്റിന് വഴിവെച്ചതെന്നും പാരാഗ്വെന്‍ മന്ത്രി ഇക്ലിഡ്‌സ് അക്വേഡോ പറഞ്ഞു. റൊണാള്‍ഡീന്യോയുടെ കായിക നേട്ടങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കിലും നിയമം ആരായാലും ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇതിനുശേഷം കൂടുതല്‍ വിവങ്ങള്‍ പങ്കുവെക്കാമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം.

ronaldinho-arrest

അറസ്റ്റിനുശേഷം റൊണാള്‍ഡീന്യോയും സഹോദരനും പോലീസ് നിരീക്ഷണത്തില്‍ ഹോട്ടല്‍ മുറിയില്‍ കഴിയുകയാണ്. ബുധനാഴ്ചയാണ് സഹോദരന്‍ കുട്ടികളുടെ ഒരു ചാരിറ്റിയില്‍ പങ്കെടുക്കാനായി പരാഗ്വെയില്‍ എത്തിയത്. നേരത്തെയും റൊണാള്‍ഡീന്യോ പല കേസുകളിലും വിവാദത്തിലായി. ഒരു കേസുമായി ബന്ധപ്പെട്ട് ഇരുവരുടേയും യാത്രാ രേഖകള്‍ കോടതി നേരത്തെ കണ്ടുകെട്ടിയിരുന്നു. 2002ല്‍ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊണാള്‍ഡീന്യോ 2018ലാണ് ബൂട്ടഴിച്ചത്.

Story first published: Thursday, March 5, 2020, 16:55 [IST]
Other articles published on Mar 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+