Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകര്‍ക്ക് ആവേശം: മൈതാനത്ത് പരിശീലനം പുനരാരംഭിച്ച് രോഹിത്

മുംബൈ: ഇടവേളയ്ക്ക് ശേഷം മൈതാനത്ത് പരിശീലനം പുനരാരംഭിച്ച് രോഹിത് ശര്‍മ. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ക്രിക്കറ്റ് താരങ്ങളെല്ലാം വീടുകളിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് മൈതാനത്ത് പരിശീലനം നടത്താന്‍ സാധിച്ചില്ല. ഇപ്പോളിതാ ക്രിക്കറ്റ് താരങ്ങളെല്ലാം തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ആരാധകര്‍ക്ക് ആവേശം നല്‍കി ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അവസാനമായി മൈതാനത്ത് പരിശീലനം പുനരാരംഭിച്ചത്. ഏകദേശം അഞ്ച് മാസത്തോളമായി രോഹിത് മത്സരത്തില്‍ പങ്കെടുത്തിട്ട്. അതിനാല്‍ത്തന്നെ തിരിച്ചുവരുമ്പോള്‍ പഴയ ഫോമിലേക്കെത്താന്‍ മികച്ച പരിശീലനം തന്നെ ആവശ്യമാണ്. മൈതാനത്ത് പരിശീലനം നടത്തുന്ന വീഡിയോയും ചിത്രങ്ങളും രോഹിത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്.

rohitsharma

മുംബൈയിലാണ് രോഹിത് പരിശീലനം നടത്തിയത്. പ്രധാനമായും ഫീല്‍ഡിങ് പരിശീലനവും ഫിറ്റ്‌നസ് ഉയര്‍ത്താനുള്ള വ്യായാമവുമാണ് രോഹിത് നടത്തിയത്. പരിശീലനത്തിന് ശേഷം മുഖത്ത് വെള്ളമൊഴിക്കുന്ന ചിത്രമാണ് അദ്ദേഹം ആരാധകര്‍ക്കുവേണ്ടി പങ്കുവെച്ചത്. കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതലുണ്ടായ സ്ഥലങ്ങളിലൊന്ന് മുംബൈയാണ്. അതിനാല്‍ത്തന്നെ പരിശീലനം നടത്താന്‍ രോഹിതിന് സാധിച്ചിരുന്നില്ല. വീട്ടില്‍ ചെറുതായി പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. സീനിയര്‍ താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി നേരത്തെ മൈതാനത്ത് പരിശീലനം വേണ്ടെന്ന് ബിസിസി ഐ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് താരങ്ങള്‍ മൈതാനത്ത് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയും പരിശീലനം ആരംഭിച്ചിരുന്നു.

ഇന്ത്യയുടെ അപരാജിത ക്യാപ്റ്റന്‍മാര്‍- നായകനായി ഏകദിനത്തില്‍ ഒരു തോല്‍വി പോലുമില്ല!

ഏറെ നേരം ബൗളിങ് പരിശീലനം നടത്തിയാണ് അദ്ദേഹം മടങ്ങിയത്. കേന്ദ്ര കരാറിലില്ലാത്ത താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ നേരത്തെ തന്നെ ബിസിസിഐ അനുമതി നല്‍കിയിരുന്നു. റോബിന്‍ ഉത്തപ്പ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയവരെല്ലാം നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും താരങ്ങളുടെ പരിശീലനം നടക്കുക. കൊറോണയെത്തുടര്‍ന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്ന ശ്രീലങ്ക, സിംബാബ്‌വെ പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു. ജൂണിലും ജൂലൈയിലുമായി നടക്കേണ്ടിയിരുന്ന ശ്രീലങ്കന്‍ പര്യടത്തിന് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും സമ്മതം മൂളിയിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ പരമ്പര റദ്ദാക്കുകയായിരുന്നു. ഡിസംബറില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വലിയ പരമ്പര. ഐപിഎല്‍ മാര്‍ച്ച് അവസാനവാരം ആരംഭിക്കേണ്ടിയിരുന്നതായിരുന്നെങ്കിലും കൊറോണയെത്തുടര്‍ന്ന് നീണ്ടുപോയി. എന്നാല്‍ ഐപിഎല്‍ ഉപേക്ഷിച്ചിട്ടില്ലെന്ന നിലപാടാണ് ബിസിസിഐക്കുള്ളത്. ഒക്ടോബറില്‍ നടക്കേണ്ട ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ നടത്തിപ്പ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ജൂലൈയിലാവും ഐസിസി തീരുമാനിക്കുക.

rohit
Story first published: Thursday, June 25, 2020, 18:10 [IST]
Other articles published on Jun 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+