Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് കോലിയോട് ഈഗോ! എന്തുകൊണ്ട് ഫോളോ ചെയ്യുന്നില്ല? കാരണം നിരത്തി ഫാന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ രണ്ടു നെടുംതൂണുകളായ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്നും ഇവര്‍ക്കിടയില്‍ ഈഗോ പ്രശ്‌നമുണ്ടെന്നുമെല്ലാം നമ്മള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ഏറ്റവും അവസാനമായി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു കോലിയെ നീക്കി പകരം രോഹിത്തിനെ നിയമിച്ചപ്പോഴും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചു.

1

പക്ഷെ എല്ലാ തവണത്തേയും പോലെ കോലി ഇത്തവണയും ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നു കോലി ആവര്‍ത്തിക്കുകയും ചെയ്തു. എങ്കിലും ആരാധകര്‍ക്കു ഇതു ഉള്‍ക്കൊള്ളുക ബുദ്ധിമുട്ടാണ്. തങ്ങള്‍ക്കിടയില്‍ പിണക്കമില്ലെന്നു കോലിയും രോഹിത്തും എത്ര തവണ തന്നെ ആവര്‍ത്തിച്ചാലും ഫാന്‍സ് അതു വിശ്വസിക്കുക ബുദ്ധിമുട്ടാണെന്നു തെളിയിക്കാന്‍ പലതും കുത്തിപ്പൊക്കി കൊണ്ടുവരുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരമൊരു ഫാന്‍സ് പോരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

2

ഇതിനൊരു കാരണം കൂടിയുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഇവരില്‍ ഒരാള്‍ തിരിച്ച് ഫോളോ ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഫാന്‍സുകാര്‍ ഏറ്റുമുട്ടുന്നത്. അതായത് വിരാട് കോലി രോഹിത് ശര്‍മയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. പക്ഷെ രോഹിത് തിരിച്ച് ഫോളോ ചെയ്യുന്നില്ല. ഇതാണ് ഇവര്‍ തമ്മില്‍ അത്ര നല്ല ബന്ധമല്ല ഇപ്പോഴുമുള്ളതെന്നും ഈഗോ പ്രശ്‌നം നിലനില്‍ക്കുന്നതായും ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.

3

രസകരമായ പല പ്രതികരണങ്ങളുമാണ് ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ വരുന്നത്. രോഹിത് കോലിയെ ഫോളോ ചെയാത്തതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ പിണക്കമുണ്ടെന്നു പറയാന്‍ കഴിയില്ലെന്നു ചില ഫാന്‍സും വാദിക്കുന്നു. രോഹിത് ശര്‍മയുടെ ഫോണില്‍ ആഡ് ബ്ലോക്കറുണ്ടാവും. ഇതേത്തുടര്‍ന്നാവും വിരാട് കോലിയെ ഫോളോ ചെയ്യാത്തതെന്നാണ് ഒരു യൂസര്‍ ട്രോളിയത്.

4

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടയു ഇന്ത്യ തോറ്റിരുന്നു. അതു വരെ രോഹിത് ശര്‍മ വിരാട് കോലിയെ ഫോളോ ചെയ്തിരുന്നതായും എന്നാല്‍ സെമിയിലെ പരാജയത്തിനു ശേഷം രോഹിത് അണ്‍ഫോളോ ചെയ്യുകയായിരുന്നുവെന്നുമാണ് ഒരു യൂസറുടെ പ്രതികരണം.

5

പക്ഷെ ഒരു യൂസര്‍ ഈ അഭിപ്രായത്തോടു വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതു തെറ്റാണ്. 2018ല്‍ തന്നെ വിരാട് കോലിയെ രോഹിത് ശര്‍മ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലേറ്റ പരാജയം കാരണമാണിതെന്നും യൂസര്‍ ചൂണ്ടിക്കാട്ടി.

6

നിങ്ങള്‍ വിരാട് കോലിയെക്കുറിച്ചാണോ സംസാരിക്കുന്നത്? 2021ലെ ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനു ശേഷം രോഹിത് ശര്‍മ യുസ്വേന്ദ്ര ചാഹലിനെയും അണ്‍ഫോളോ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഫോളോ ചെയ്തിരിക്കുകയാണെന്നു ഒരു യൂസര്‍ കൂറിച്ചു.

7

രോഹിത് ശര്‍മ ശിഖര്‍ ധവാനെപ്പോലും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല. രണ്ടു പേരും തമ്മില്‍ സൗഹൃദമില്ലെന്നല്ല ഇതിന്റെയര്‍ഥം. രവീന്ദ്ര ജഡേജ പോലും ഇന്‍സ്റ്റഗ്രാമില്‍ ആരെയും ഫോളോ ചെയ്യുന്നില്ല. പക്ഷെ അദ്ദേഹം സിഎസ്‌കെയ്ക്കു മറുപടി നല്‍കുകയും മറ്റുള്ളവരെ ഫോളോ ചെയ്യുന്നതും കാണാമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

8

അതേസമയം, 2018ലാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് കോലിയെ രോഹിത് ശര്‍മ അണ്‍ഫോളോ ചെയ്തത്. അന്നു ഇതു വലിയ വാര്‍ത്തയാവുകയും ഇരുവര്‍ക്കുമിടയില്‍ വലിയ ശത്രുതയുണ്ടെന്നുമെല്ലാം റിപ്പോര്‍ട്ടുകളും വന്നിരുന്നു.2019ല്‍ കോലിയുടെ ഭാര്യയും പ്രമുഖ ബോളിവുഡ് നടിയായ അനുഷ്‌കാ ശര്‍മയെയും രോഹിത് അണ്‍ഫോളോ ചെയ്തിരുന്നു.

Story first published: Wednesday, February 9, 2022, 23:40 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+