ദില്ലി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌നയ്ക്കു ഇത്തവണ അഞ്ച് അവകശികള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കും ഇത്തവണ ഖേല്‍രത്‌ന ലഭിച്ചിട്ടുണ്ട്. ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഹോക്കി താരം റാണി, പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു എന്നിവരാണ് ഖേല്‍രത്‌ന ലഭിച്ച മറ്റു താരങ്ങള്‍.

2016നു ശേഷം ആദ്യമായാണ് അഞ്ചു താരങ്ങളെ ഖേല്‍രത്‌നയ്ക്കു വേണ്ടി ദേശീയ സ്‌പോര്‍ട്‌സ് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഖേലരത്‌ന നേടിയ നാലാമത്തെ ക്രിക്കറ്ററാണ് രോഹിത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഏറ്റവും ഒടുവില്‍ ഈ നേട്ടത്തിന് അവകാശിയായത്. 2018ലായിരുന്നു ഇത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (1998), എംഎസ് ധോണി (2007) എന്നിവരാണ് ഖേല്‍രത്‌ന നേടിയ മറ്റു ക്രിക്കറ്റര്‍മാര്‍.
ദ്രോണാചാര്യ പുരസ്‌കാരത്തിന് ആജീവനാന്ത കാറ്റഗറിയില്‍ എട്ട് അവകാശികളുണ്ട്. ധര്‍മേന്ദ്ര തിവാരി (അമ്പെയത്ത്), പുരുഷോത്തം റായ് (അത്‌ലറ്റിക്‌സ്) ശിവ് സിങ് (ബോക്‌സിങ്), റൊമേഷ് പതാനിയ (ഹോക്കി), കൃഷ്ണകുമാര്‍ ഹുഡ (കബഡി), വിജയ് ബാലചന്ദ്ര മുനീഷ്വര്‍ (പാരാ പവര്‍ലിഫ്റ്റിങ്), നരേഷ് കുമാര്‍ (ടെന്നീസ്), ഓംപ്രകാശ് ദഹിയ (ഗുസ്തി) എന്നിവര്‍ക്കാണ് ദ്രോണാചാര്യ ലഭിച്ചത്.
ദ്രോണാചാര്യ പുസ്‌കാരത്തിന് സ്ഥിരം കാറ്റഗറിയില്‍ അവാര്‍ഡിന് അര്‍ഹരായവര്‍ ജൂഡ് ഫെലിക്‌സ് സെബാസ്റ്റ്യന്‍ (ഹോക്കി), യോഗേഷ് മാല്‍വിയ (മല്ലാകാംബ്), ജസ്പാല്‍ റാണ (ഷൂട്ടിങ്), കുല്‍ദീപ് കുമാര്‍ ഹണ്‍ഡു (വുഷു), ഗൗരവ് ഖരാന (പാരാ ബാഡ്മിന്റണ്‍) എന്നിവരാണ്.
27 പേര്‍ അര്‍ജുന അവാര്‍ഡ് പങ്കിട്ടപ്പോള്‍ 15 പേര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനും തിരഞ്ഞെടുക്കപ്പെട്ടു. കുല്‍ദീപ് സിങ് ബുല്ലാര്‍, ജിന്‍സി ഫിലിപസ് (അത്‌ലറ്റിക്‌സ്), പ്രദീപ് ശ്രീകൃഷ്ണ ഗാന്ധെ, തൃപ്തി മുരുഗുന്ദെ )ബാഡ്മിന്റണ്‍), എന്‍ ഉഷ, ലഖ സിങ് (ബോക്‌സിങ്), സുഖ്‌വീന്ദര്‍ സിങ് സന്ധു (ഫുട്‌ബോള്‍), അജിത് സിങ് (ഹോക്കി), മന്‍പ്രീത് സിങ് (കബഡി), രഞ്ജിത് കുമാര്‍ (പാരാ അത്‌ലറ്റിക്‌സ്), സത്യപ്രകാശ് തിവാരി (പാരാ ബാഡ്മിന്റണ്‍), മന്‍ജീത്ത് സിങ് (തുഴച്ചില്‍), സച്ചിന്‍ നാഗ് (നീന്തല്‍), നന്ദന്‍ പി ബാല്‍ (ടെന്നീസ്), നേതാര്‍പാല്‍ ഹൂഡ (ഗുസ്തി എന്നിവര്‍ക്കാണ് പുരസ്‌കാരം.
അര്‍ജുന അവാര്‍ഡ് വിജയികള്‍
അതാനു ദാസ് (അമ്പെയ്ത്ത്), ദ്യുതിചന്ദ് (അത്‌ലറ്റിക്‌സ്), സാത്വിക് സായ് രാജ് റെഡ്ഡി, ചിരാഗ് ചന്ദ്രശേഖര്‍ ഷെട്ടി (ബാഡ്മിന്റണ്‍), വിശേഷ് ബ്രിഗുവന്‍ഷി (ബാസ്‌കറ്റ് ബോള്‍), മനീഷ് കൗഷിക്ക്, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ (ബോക്‌സിങ്), ഇഷാന്ത് ശര്‍മ, ദീപ്തി ശര്‍മ (ക്രിക്കറ്റ്), സാവന്ത് അജയ് ആനന്ദ് (ഇക്വെസ്ട്രിയന്‍), സന്ദേഷ് ജിങ്കന്‍ (ഫുട്‌ബോള്‍), അദിഥി അശോക് (ഗോള്‍ഫ്), ആകാഷ്ദീപ് സിങ്, ദീപിക (ഹോക്കി), ദീപക് (കബഡി), സരിത സുധാകര്‍ (ഖോ ഖോ), ദത്തു ബബന്‍ ബൊക്കാനല്‍ (തുഴച്ചില്‍), മനു ബേക്കര്‍, സൗരഭ് ചൗധരി (ഷൂട്ടിങ്), മധുരിക സുഹാസ് പാട്കര്‍ (ടേബിള്‍ ടെന്നീസ്), ദിവ്ജി ശരണ്‍ (ടെന്നീസ്), ശിവ് കേശവന്‍ (വിന്റര്‍ സ്‌പോര്‍ട്‌സ്), ദിവ്യ കക്രാന്‍, രാഹുല്‍ അവാരെ (ഗുസ്തി), സുയാഷ് നാരായണ്‍ ജാദവ് (പാര സ്വിമ്മിങ്), സന്ദീപ് (പാരാ അത്‌ലറ്റിക്‌സ്), മനീഷ് നര്‍വാള്‍ (പാരാ ഷൂട്ടിങ്).