Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നായകനെന്ന നിലയില്‍ രോഹിത് ധോണിയില്‍ നിന്ന് ഏറെ പഠിച്ചു: കരണ്‍ ശര്‍മ

മുംബൈ: ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മയെ പുകഴ്ത്തി കരണ്‍ ശര്‍മ. ധോണിക്കും രോഹിതിനും കീഴില്‍ കളിച്ചിട്ടുള്ള കരണ്‍ ശര്‍മ ഇരുവരുടെയും നായക മികവിനെക്കുറിച്ചും ശൈലിയിലെ സാമ്യതയെക്കുറിച്ചുമാണ് അഭിപ്രായം പങ്കുവെച്ചത്. നായകനെന്ന നിലയില്‍ ധോണിയും രോഹിതും ഏറെക്കുറെ ഒരുപോലെയാണ്. ധോണിയില്‍ നിന്നാണ് രോഹിതിന് ക്യാപ്റ്റന്‍സിയെക്കുറിച്ച് പഠിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ധോണിക്ക് കീഴില്‍ ഏറെ നാള്‍ കളിക്കാന്‍ രോഹിതിന് സാധിച്ചിട്ടുണ്ട്.

ഇരുവരുടേയും സൗമ്യ സ്വഭാവമാണ്. ബൗളര്‍മാര്‍ക്ക് അവരുടെ ശൈലിക്കനുസരിച്ച് പൂര്‍ണ്ണ സ്വാതന്ത്രം നല്‍കുന്നു. ഫീല്‍ഡര്‍മാരെ ബൗളര്‍മാരുടെ ഇഷ്ടത്തിന് ക്രമീകരിക്കാനും അവര്‍ തടസം നിക്കാറില്ല. ബൗളറുടെ ഫീല്‍ഡിങ് പദ്ധതി വിജയിക്കുന്നില്ലെന്ന് കണ്ടാല്‍ മാത്രമെ അവര്‍ മറ്റൊരു പദ്ധതിയുമായി വരൂ-കരണ്‍ ശര്‍മ ഇന്‍സ്റ്റഗ്രാം ചാറ്റ്‌ഷോയിലൂടെ അഭിപ്രായപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും കരണ്‍ മനസ്സ് തുറന്നു.

karnsharmaandrohitdhoni

സത്യത്തില്‍ ചെന്നൈയുടെ പ്ലേയിങ് ഇലവനില്‍ ഉണ്ടായോ ഇല്ലയോ എന്നുള്ളതല്ല കാര്യം, ഉണ്ടെങ്കിലും ഇല്ലെങ്കിലും ധോണിയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. ഏറ്റവും പ്രധാനം ടീം സമ്മര്‍ദ്ദത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ശാന്തനായി ധോണിയുടെ കഴിവാണ്. ഒരു ടീം പലപ്പോഴും ക്യാപ്റ്റനെ വളരെ അധികം ആശ്രയിക്കാറുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും ആശങ്കയുണ്ടാകാറുണ്ട്.എന്നാല്‍ ധോണി ഇത്തരം സമ്മര്‍ദ്ദങ്ങളെ വെല്ലുവിളിയായി സ്വീകരിക്കാറാണ് പതിവെന്നും കരണ്‍ പറഞ്ഞു.

ഇന്ത്യക്കുവേണ്ടി ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള താരാണ് കരണ്‍.എന്നാല്‍ ഐപിഎല്ലില്‍ വളരെയധികം പരിചയസമ്പത്ത് കരണ്‍ ശര്‍മയ്ക്കുണ്ട്. 63 ഐപിഎല്ലില്‍ നിന്നായി 317 റണ്‍സും 54 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. പലപ്പോഴും ബാറ്റുകൊണ്ടും ടീമിന് സഹായം നല്‍കാന്‍ കരണിന് സാധിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള കരണ്‍ നിലവില്‍ ചെന്നൈസൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ്.

ഐപിഎല്ലില്‍ കൂടുതല്‍ കിരീടമുള്ള നായകനെന്ന ബഹുമതി രോഹിത് ശര്‍മയ്ക്കാണ്.നാല് കിരീടമാണ് അദ്ദേഹം മുംബൈയ്ക്ക് സമ്മാനിച്ചത്. എം എസ് ധോണി മൂന്ന് തവണ ചെന്നൈയെ കിരീടത്തിലെത്തിച്ചിട്ടുണ്ട്. ടി20 നായകനെന്ന നിലയില്‍ വിരാട് കോലിയേക്കാളും മികച്ച റെക്കോഡ് രോഹിതിനുണ്ട്. അതിനാല്‍ത്തന്നെ കോലിക്ക് പകരം രോഹിതിനെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാക്കണമെന്നാവശ്യം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഈ സീസണിലെ ഐപിഎല്‍ മാര്‍ച്ച് 29ന് ആരംഭിക്കേണ്ടതായിരുന്നെങ്കിലും കോവിഡ് വ്യാപനം ശക്തമായതോടെ നീണ്ടുപോവുകയായിരുന്നു. ഇത്തവണ ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

Story first published: Friday, July 10, 2020, 12:37 [IST]
Other articles published on Jul 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+