രോഹിത് ശര്‍മ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാള്‍: ക്രിസ് ശ്രീകാന്ത്
മുംബൈ: ആധുനിക ക്രിക്കറ്റ് താരങ്ങളിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ഹിറ്റ്മാനെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന രോഹിത് സമീപകാലത്തായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. വീരേന്ദര്‍ സെവാഗ് ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചതിന് ശേഷം ഓപ്പണിങ് സ്ഥാനത്തേക്ക് ലഭിച്ച ഉത്തമ പകരക്കാരനാണ് രോഹിത്. ഇപ്പോഴിതാ രോഹിതിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മുഖ്യ സെലക്ടറായിരുന്ന ക്രിസ് ശ്രീകാന്ത്.

ലോകത്തിലെ മികച്ച ഓപ്പണര്‍മാരുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ ഉള്‍പ്പെട്ട താരമാണ് രോഹിതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സെഞ്ച്വറികളും ഇരട്ട സെഞ്ച്വറികളും അടിക്കുന്ന അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം അസാമാന്യമാണ്. നിങ്ങള്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ ടീമിനെക്കൂടിയാണ് നിങ്ങള്‍ ഉയര്‍ത്തുന്നത്. അതാണ് രോഹിതിനെ മഹത്തരമാക്കുന്നത്്-ക്രിസ് ശ്രീകാന്ത് പറഞ്ഞു.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയുള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായെങ്കിലും രോഹിതിന്റെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ലോകകപ്പിലെ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരുന്നു രോഹിതിന്റേത്. ഇന്ത്യയുടെ മധ്യനിരയില്‍ ബുദ്ധിമുട്ടിയിരുന്ന രോഹിതിനെ ധോണി ഓപ്പണറാക്കിയതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറിയത്. പിന്നീടങ്ങോട്ട് ബാറ്റിങ് വിസ്‌ഫോടനം തന്നെ അദ്ദേഹം പുറത്തെടുത്തു.
ചൈന വിരുദ്ധ വികാരം; ഐപിഎല്ലിനെ ബാധിക്കുമോ? മറ്റു വഴികള്‍ തേടേണ്ടി വരുമെന്ന് സ്റ്റാര്‍ മേധാവി

മൂന്ന് തവണ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാനും രോഹിതിനായി. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിതിന്റെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരേ 264 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ടെസ്റ്റില്‍ സ്ഥാനം ലഭിക്കാതിരുന്ന രോഹിത് സമീപകാലത്ത് ടെസ്റ്റ് ഓപ്പണറെന്ന നിലയിലും തന്റെ സാന്നിധ്യം സജീവമാക്കി. 32 ടെസ്റ്റില്‍ നിന്ന് ആറ് സെഞ്ച്വറി ഉള്‍പ്പെടെ 2141 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. 224 ഏകദിനത്തില്‍ നിന്ന് 29 സെഞ്ച്വറിയുള്‍പ്പെടെ 9115 റണ്‍സും 108 ടി20യില്‍ നിന്ന് നാല് സെഞ്ച്വറിയുള്‍പ്പെടെ 2773 റണ്‍സും രോഹിതിന്റെ പേരിലുണ്ട്.
സെവാഗ്- രോഹിത് ഓപ്പണിങ്, ധോണി നായകന്‍, ഓള്‍ സ്റ്റാര്‍ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് എബിഡി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് നാല് തവണ ടീമിനെ കിരീടം ചൂടിച്ചു. ടി20യിലെ പ്രകടനത്തില്‍ കോലിയേക്കാളും ഒരുപടി മുന്നിലാണ് രോഹിതിന്റെ റെക്കോഡ്. 188 ഐപിഎല്ലില്‍ നിന്നായി ഒരു സെഞ്ച്വറിയുള്‍പ്പെടെ 4898 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന രോഹിത് കഴിഞ്ഞ ദിവസം വീണ്ടും മൈതാനത്ത് പരിശീലനം പുനരാരംഭിച്ചിരുന്നു. കൊറോണയെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്‍ ഇതുവരെയായും നടത്താന്‍ സാധിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications