സെവാഗ്- രോഹിത് ഓപ്പണിങ്, ധോണി നായകന്‍, ഓള്‍ സ്റ്റാര്‍ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് എബിഡി
ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സ്. നിലവില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബാറ്റിങ് നട്ടെല്ലുകളിലൊന്ന് കൂടിയാണ് എബിഡി. ദീര്‍ഘകാലമായി ആര്‍സിബിയുടെ ചുവപ്പന്‍ ജഴ്‌സിയില്‍ കോലിക്കു കൂട്ടായി ആരാധകര്‍ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കുന്ന അദ്ദേഹമുണ്ട്.
ടൂര്‍ണമെന്റിന്റെ 12 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയുമായി ക്രിക്ക് ബസില്‍ സംസാരിക്കവെയാണ് അദ്ദേഹം തനിക്കു പ്രിയപ്പെട്ട ഇലവനെ പ്രഖ്യാപിച്ചത്.

സെവാഗ്- രോഹിത് ഓപ്പണിങ്
ഓപ്പണിങാണ് എബിഡിയുടെ ഇലവനിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെയും നിലവില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയെയുമാണ് എബിഡി ഓപ്പണര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരുടെ നിരയിലാണ് സെവാഗിന്റെ സ്ഥാനം. രോഹിത്തും ഇക്കൂട്ടത്തിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.

കോലി, എബിഡി, സ്‌റ്റോക്‌സ്
തന്റെ അടുത്ത സുഹൃത്തും ഐപിഎല്ലിലെ ക്യാപ്റ്റനുമായ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിയെയാണ് മൂന്നാം നമ്പറില്‍ ഡിവില്ലിയേഴ്‌സ് തിരഞ്ഞെടുത്തത്. തൊട്ടു താഴെ നാലാം നമ്പറില്‍ ഡിവില്ലിയേഴ്‌സ് സ്വയം തന്റെ പേര് തന്നെ ഉള്‍പ്പെടുത്തി.
അഞ്ചാം നമ്പറില്‍ കളിക്കുക നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സാണ്.

ധോണി ക്യാപ്റ്റന്‍
ഐപിഎല്ലിലെ ഏറ്റവും മികച്ച വിജയ റെക്കോര്‍ഡുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ ഇതിഹാസ താരവുമായ എംഎസ് ധോണിയാണ് ഓള്‍ സ്റ്റാര്‍ ഇലവനെ നയിക്കുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറും ധോണി തന്നെയാണ്. ഐപിഎല്ലില്‍ ധോണിയേക്കാള്‍ കൂടുതല്‍ ട്രോഫികളേറ്റു വാങ്ങിയ രോഹിതും ഇലവനിലുണ്ടെങ്കിലും ഡിവില്ലിയേഴ്‌സ് നായകന്റെ ദൗത്യം ധോണിക്ക് നല്‍കുകയായിരുന്നു.
രോഹിത്തിന് താഴെ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങുക ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കും. നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജഡേജ.

ബൗളിങ് നിര
മൂന്നു പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമുള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ ഓള്‍സ്റ്റാര്‍ ഇലവന്റെ ബൗളിങ് ലൈനപ്പ്. അഫ്ഗാനിസ്താന്റെ യുവ ബൗളിങ് സെന്‍സേഷന്‍ റാഷിദ് ഖാനാണ് ഇലവനിലെ ഏക അംഗീകൃത സ്പിന്നര്‍.
ഇന്ത്യന്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ യുവ താരം കാഗിസോ റബാദയായിരിക്കും പേസാക്രണത്തിനു ചുക്കാന്‍ പിടിക്കുന്നത്.

ഡിവില്ലിയേഴ്‌സിന്റെ ഓള്‍ സ്റ്റാര്‍ ഇലവന്‍
വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ബെന്‍ സ്‌റ്റോക്‌സ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, കാഗിസോ റബാദ, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications