For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടി20 ലോകകപ്പ്; ഒരുപാട് പഴുതുകള്‍ ഇന്ത്യക്ക് അടയ്ക്കാനുണ്ട്,ടീമിലും മാറ്റം, സൂചന നല്‍കി രോഹിത്

Rohit Sharma reveals Team India’s T20 World Cup plans | Oneindia Malayalam

മുംബൈ: ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ടീമുകള്‍ ആരംഭിച്ചുകഴിഞ്ഞു. അരയും തലയും മുറുക്കി കുട്ടി ക്രിക്കറ്റിനെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ലോകം ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് പദ്ധതികളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയും ടീമിന്റെ ഉപനായകനായ രോഹിത് ശര്‍മ. ഇന്ത്യക്ക് ലോകകപ്പിന് മുന്നോടിയായി ഒരുപാട് പഴുതുകള്‍ അടയ്ക്കാനുണ്ടെന്നാണ് രോഹിത് പറഞ്ഞത്. ലോകകപ്പ് നേടുകയെന്നത് ഏറെ നാളത്തെ ശ്രമത്തിന്റെ ഫലമാണ്. ഒരുപാട് താരങ്ങള്‍ ലോകകപ്പില്‍ അവസരം കാത്ത് പുറത്തുണ്ട്. ഒരുപാട് പഴുതകള്‍ ഇനിയും അടയ്ക്കാനുണ്ട്. ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. നിലവില്‍ മികച്ച പ്രകടനം നടത്തുന്ന 20തോളം താരങ്ങള്‍ പരിഗണനയിലുണ്ട്. അവയില്‍ നിന്ന് 15 ലേക്ക് എത്തുക ബുദ്ധിമുട്ടാണ്. ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നേടാന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും-രോഹിത് പറഞ്ഞു.

ഉപനായകനെന്ന നിലയില്‍ വിരാട് കോലിയെ സഹായിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അത് നല്ല രീതിക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പരമ്പരകള്‍ വളരെ ബുദ്ധിമുട്ടേറിയതാണ്. ഇരുവര്‍ക്കും മികച്ച ബൗളിങ് കരുത്താണുള്ളത്. മനസിനെ പാകപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയെ ആത്മവിശ്വാസത്തോടെയാണ് കാണുന്നത്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയതോടെ ഓസ്‌ട്രേലിയയുടെ കരുത്തുയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

rohitsharma

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മാനസികമായി തളര്‍ന്ന് പോയെന്നും രോഹിത് പറഞ്ഞു. നമ്മള്‍ മികച്ച പ്രകടനം നടത്തുന്നത് ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് അത് ലഭിക്കാതെ വരുമ്പോള്‍ നിരാശ തോന്നുന്നത് സ്വാഭാവികമാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 2019ല്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരമാണ് രോഹിത്. ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്.

Story first published: Friday, January 10, 2020, 9:16 [IST]
Other articles published on Jan 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+