Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈന കോര്‍ട്ടിലെ ശത്രുവാണെന്ന് സമ്മതിച്ച് സിന്ധു; കളി മെച്ചപ്പെടാന്‍ അത് ഗുണം ചെയ്തു

ഹൈദരാബാദ്: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരങ്ങളായ പിവി സിന്ധുവും, സൈന നേവാളും തമ്മില്‍ കളിക്കളത്തിലുള്ള ശത്രുതയ്ക്കുറിച്ച് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വീറും വാശിയും ഏറുന്നതായും കാണാം. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ചശേഷം സൈന നടത്തിയ ആഹ്ലാദം ഇവരുടെ ശത്രുതയെ അടിവരയിടുന്നതായി.

sindhu

തങ്ങള്‍ തമ്മില്‍ കളിക്കളത്തില്‍ എതിരാളികള്‍ തന്നെയാണെന്ന് ഇപ്പോള്‍ സിന്ധുവും സമ്മതിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സിന്ധുവിന്റെ തുറന്നുപറച്ചില്‍. ഇരുവരും രണ്ട് അക്കാദമികളില്‍ വളര്‍ന്നവരാണ്. കളിക്കളത്തില്‍ പോരാട്ടവീര്യമുണ്ടാക്കാന്‍ ഇത്തരം ശത്രുത ഗുണം ചെയ്യും. എന്നാല്‍, രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ തങ്ങള്‍ ഒരു ടീമായി കളിക്കും. കളിക്കളത്തിന് പുറത്ത് സൈന നല്ല സുഹൃത്താണെന്നും സിന്ധു വെളിപ്പെടുത്തി.

സഹോദരിയുമായി തമാശയ്ക്ക് തുടങ്ങിയ ബാഡ്മിന്റണ്‍ കളിയാണ് ഒടുവില്‍ തന്നെ അതിലേക്ക് ആകര്‍ഷിച്ചതെന്നും താരം പറഞ്ഞു. സിന്ധുവിന്റെ മാതാപിതാക്കള്‍ വോളിബോള്‍ താരങ്ങളാണ്. എന്നാല്‍, സഹോദരിക്കൊപ്പം തുടങ്ങിയ കളി സിന്ധുവിന്റെ ജീവിതം മാറ്റിമറിച്ചു. പരിശീലകന്‍ ഗോപീചന്ദാണ് തന്റെ വഴികാട്ടി. വലിയ ലക്ഷ്യങ്ങള്‍ക്കു പകരം അടുത്ത ദിവസത്തെക്കുറിച്ചും അടുത്ത മത്സരത്തെക്കുറിച്ചുമെല്ലാണ് തയ്യാറെടുപ്പിന് ആധാരമാക്കാറെന്നും സിന്ധു പറയുന്നുണ്ട്.

പൃഥ്വി ജൂനിയര്‍ സച്ചിനാവുമോ? ഒരിക്കലുമില്ല... താരതമ്യം പോലും അനുചിതം, കാരണങ്ങള്‍

Story first published: Saturday, October 6, 2018, 17:46 [IST]
Other articles published on Oct 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+