For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'പന്തേ സൂക്ഷിച്ചോ, നിന്റെ സ്ഥാനം കാര്‍ത്തിക് തട്ടിയെടുക്കും'; മുന്നറിയിപ്പുമായി ഹര്‍ഭജന്‍

മിച്ചലിന്റെ പുറത്താകല്‍ കൊടുംചതി, വിവാദം കത്തുന്നു

ദില്ലി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി മുന്‍ താരം ഹര്‍ഭജന്‍ സിങ്. കിട്ടിയ അവസരം മുതലെടുക്കാതെ ബാറ്റിങ്ങില്‍ അലസത കാട്ടിയാല്‍ ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകുമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പന്ത് പുറത്തായ വിധമാണ് ഹര്‍ഭജനെ ചൊടിപ്പിച്ചത്.

ലോകകപ്പില്‍ ഇന്ത്യയിറങ്ങുക രണ്ട് സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരുമായി?; കോലി കപ്പടിക്കുമോ?
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍ 19.2 ഓവറില്‍ ഇന്ത്യ 139 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യ 80 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. മത്സരത്തില്‍ നാലാം നമ്പറായി ക്രീസിലിറിങ്ങിയ പന്ത് അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. ഇത് ഇന്ത്യയ്ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്തു.

അനാവശ്യ ഷോട്ടിലൂടെ പുറത്തായി

അനാവശ്യ ഷോട്ടിലൂടെ പുറത്തായി

മത്സരത്തില്‍ 10 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് 4 റണ്‍സുമായാണ് മടങ്ങിയത്. ന്യൂസിലന്‍ഡ് ഇടംകൈയ്യന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് പന്ത് പുറത്താവുകയായിരുന്നു. റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടനുഭവിച്ച പന്ത് അനവസരത്തിലുള്ള ഷോട്ടിലൂടെ പുറത്തായി അവസരം മുതലെടുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

പന്തിന് ആത്മവിശ്വാസമില്ല

പന്തിന് ആത്മവിശ്വാസമില്ല

പന്ത് മികച്ച കളിക്കാരനായതുകൊണ്ടാണ് താന്‍ പിന്തുണയ്ക്കുന്നതെന്ന് ഹര്‍ഭജന്‍ പറഞ്ഞു. തന്റെ കഴിവ് ശരിയായി വിനിയോഗിക്കാന്‍ കഴിയണം. എല്ലാ ഷോട്ടുകളും കളിക്കാന്‍ താരത്തിന് കഴിയും. റിവേഴ്‌സ് സ്വീപ്പ് അനവസരത്തിലുള്ളതാണെന്ന് പറയാതെ വയ്യ. ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ മാത്രം കളിക്കേണ്ട ഷോട്ടാണത്. ആത്മവിശ്വാസമില്ലായ്മയാണ് ഷോട്ടിന് കാരണമായതെന്ന് ഭാജി വിലയിരുത്തി.

ദിനേഷ് കാര്‍ത്തിക് പകരക്കാരനാകും

ദിനേഷ് കാര്‍ത്തിക് പകരക്കാരനാകും

മാച്ച് വിന്നറാകാന്‍ കഴിയുന്ന താരമാണ് പന്ത്. എന്നാല്‍, ഈ രീതിയില്‍ അവസരങ്ങള്‍ തുലച്ചാല്‍ ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാകില്ല. ദിനേഷ് കാര്‍ത്തിക് പന്തിന്റെ സ്ഥാനത്ത് വിക്കറ്റ് കീപ്പറാകും. കാര്‍ത്തിക് മികച്ച ബാറ്റ്‌സ്മാനാണ്. കഴിഞ്ഞ ചില മത്സരങ്ങളില്‍ ഫോം തെളിയിച്ചിട്ടുമുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളില്‍ പന്ത് തന്റെ സ്വതസിദ്ധമായ ഫോമില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി.

പന്ത് മൂന്നാം നമ്പറിലിറങ്ങണം

പന്ത് മൂന്നാം നമ്പറിലിറങ്ങണം

പന്തിനെ നാലാം നമ്പറായല്ല മൂന്നാം നമ്പറായി കളിക്കാന്‍ അനുവദിക്കണമെന്നും ഭാജി പറഞ്ഞു. വിജയ് ശങ്കറാണ് കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്പറായി ഇറങ്ങിയത്. എന്നാല്‍, പന്തിനെ ആ സ്ഥാനത്ത് കളിപ്പിക്കണമന്നാണ് തന്റെ അഭിപ്രായം. പവര്‍പ്ലേയില്‍ കളിക്കാന്‍ പന്ത് അനുയോജ്യനാണ്. ക്രീസില്‍ ഉറച്ചുകഴിഞ്ഞാല്‍ താരം റണ്‍സ് കണ്ടെത്തുന്നതില്‍ പിശുക്കുകാണിക്കാറില്ലെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

Story first published: Friday, February 8, 2019, 11:06 [IST]
Other articles published on Feb 8, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+