ലോകകപ്പില്‍ ഇന്ത്യയിറങ്ങുക രണ്ട് സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരുമായി?; കോലി കപ്പടിക്കുമോ?
വെല്ലിങ്ടണ്‍: വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ രണ്ട് സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യ തന്റെ സ്ഥാനം ടീമില്‍ ഉറപ്പിക്കുമ്പോള്‍ വിജയ് ശങ്കറാണ് ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പേസര്‍മാരെ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് സഹായകരമാകുമെന്നാണ് ഇതിഹാസതാരം സുനില്‍ ഗാവസ്‌കറിന്റെ വിലയിരുത്തല്‍.
വിജയ് ശങ്കര്‍ മികച്ച ഓള്‍റൗണ്ടറാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ബൗളിങ്ങിലും ബാറ്റിങ്ങിലും മാത്രമല്ല മികച്ച ഫീല്‍ഡര്‍ കൂടിയാണ് വിജയം. വെല്ലിങ്ടണ്‍ ഏകദിനത്തില്‍ മികവ് വിജയ് തെളിയിച്ചതാണ്. ടീം സമ്മര്‍ദ്ദഘട്ടത്തിലാകുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് കളിയെ പഠിക്കാനും അതിനനുസരിച്ച് ബാറ്റ് ചെയ്യാനും കഴിയുമെന്ന് വിജയ് തെളിയിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ താരത്തിന്റെ പരിചയസമ്പന്നത ഇന്ത്യ ഉപയോഗപ്പെടുത്തണമെന്നും ഗാവസ്‌കര്‍ നിര്‍ദ്ദേശിച്ചു.

വിജയ് ശങ്കറിന്റെ ബൗളിങ്
അതേസമയം, വിജയ് ശങ്കറിന് ബൗളിങ്ങില്‍ ഇനിയും മികച്ച പ്രകടനം നടത്താനായിട്ടില്ല. വിരാട് കോലിയും രോഹിത് ശര്‍മയും താരത്തെ 10 ഓവറും പന്തെറിയാന്‍ അനുവദിക്കാത്തത് പന്തേറിലുള്ള വിശ്വാസക്കുറവുകൊണ്ടുകൂടിയാണ്. ന്യൂസിലന്‍ഡിനെതിരായ ടി20യില്‍ ഒരോവര്‍ പോലും നല്‍കിയതുമില്ല. പന്തേറില്‍ കൂടുതല്‍ കൃത്യത കാട്ടാനായാല്‍ വിജയ് ശങ്കറിന് ഹാര്‍ദിക്കിനൊപ്പം ഉയരാനാകും.

വിജയ് ശങ്കറും പാണ്ഡ്യയും
ലോകകപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായി വിജയ് ശങ്കറിന് കൂടുതല്‍ അവസരം നല്‍കണമെന്നാണ് ഗാവസ്‌കര്‍ പറയുന്നത്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ലോകകപ്പില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള സീമര്‍മാര്‍. ഇവര്‍ക്കൊപ്പം വിജയ് ശങ്കറും ഹാര്‍ദിക് പാണ്ഡ്യയും ചേരുന്നതോടെ ഇന്ത്യന്‍ ടീമിന് കൂടുതല്‍ കരുത്തുലഭിക്കുമെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

ലക്ഷ്യം ലോകകപ്പ്
ന്യൂസിലന്‍ഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യ തോറ്റാലും നിരാശയില്ലെന്ന് ഗാവസ്‌കര്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ ലോകപ്പിനുള്ള ഒരുക്കത്തിനാണ് പ്രാധാന്യമെന്ന് ഗാവസ്‌കര്‍ വ്യക്തമാക്കി. ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണങ്ങളുടെ കാലമാണിത്. ടി20 പരമ്പരയില്‍ ഏകദിന മത്സരങ്ങള്‍ക്ക് യോജിച്ചവരെ കണ്ടെത്താന്‍ കഴിയും. വിജയ് ശങ്കര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ തുടങ്ങിയവര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അവര്‍ എങ്ങിനെ കളിക്കുന്നു എന്നതും പ്രധാനമാണെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications