Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോബനു പിന്നാലെ റിബറിയും ബയേണ്‍ വിടുന്നു; തട്ടകം വെളിപ്പെടുത്താതെ ഫ്രഞ്ച് മുന്‍ സൂപ്പര്‍താരം

മ്യൂണിക്ക്: വെറ്ററെന്‍ താരം ആര്യന്‍ റോബനു പിന്നാലെ ഫ്രഞ്ച് മുന്‍ സൂപ്പര്‍താരം ഫ്രാങ്ക് റിബറിയും ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കിനോട് ഗുഡ്‌ബൈ പറയുന്നു. ക്ലബ്ബുമായി കരാര്‍ അവസാനിക്കുന്ന ഈ സീസണോടെയാണ് 36 കാരനായ റിബറിയും ബയേണ്‍ വിടാനൊരുങ്ങുന്നത്. റിബറി ക്ലബ്ബ് വിടുന്ന കാര്യം ബയേണ്‍ അധികൃതര്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബയേണ്‍ ആരാധകരുടെ കളിക്കളത്തിലെ മാസ്മാരിക കൂട്ടുകെട്ടായാണ് റിബറി-റോബന്‍ ജോടിയെ വിലയിരുത്തുന്നത്. നേരത്തെ, 2018 സീസണോട് കൂടി ബയേണ്‍ വിടുമെന്ന് ഡച്ച് മുന്‍ സൂപ്പര്‍താരം കൂടിയായ റോബന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുതിയ തട്ടകം എവിടെയായിരിക്കുമെന്ന് ഇരു താരങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റോബനു പിന്നാലെ റിബറിയും ക്ലബ്ബ് വിടുകയാണെന്ന വാര്‍ത്ത ബയേണ്‍ ആരാധകരെ നിരാശയിലാഴ്ത്തുന്നതാണ്. കാരണം, ഇരുവരും നിരവധി കിരീടങ്ങളാണ് ബയേണ്‍ ഷെല്‍ഫിലെത്തിച്ചത്.

frankribery

ജര്‍മന്‍ ലീഗില്‍ എട്ട് തവണ ജേതാക്കളാക്കിയതുള്‍പ്പെടെ 21 കിരീടങ്ങളിലാണ് റിബറി ബയേണിനൊപ്പം പങ്കാളിയായത്. 2013ല്‍ ബയേണ്‍ ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടപ്പോഴും ക്ലബ്ബിലെ അവിഭാജ്യ താരമായി റിബറിയുണ്ടായിരുന്നു. 2007ല്‍ മാഴ്‌സെല്ലെയില്‍ നിന്നായിരുന്നു റിബറിബയേണിലെത്തിയത്.

Story first published: Monday, May 6, 2019, 9:07 [IST]
Other articles published on May 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+