Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഫീല്‍ഡര്‍മാര്‍ ആരൊക്കെ? റോഡ്‌സ് പറയുന്നു, ഒരാള്‍ ഇന്ത്യക്കാരന്‍

ദില്ലി: ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ്. കളിക്കളത്തിലുള്ളപ്പോള്‍ ഒരു പന്ത് റോഡ്‌സിന് കടന്നുപോവുക അപൂര്‍വമാണ്. ഒട്ടേറെ സമ്മോഹനമായ ഫീല്‍ഡിങ് മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച റോഡ്‌സ് ഇപ്പോഴും ഫീല്‍ഡിങ് പരിശീലകനെന്ന നിലയില്‍ സജീവമാണ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ഫീല്‍ഡര്‍മാര്‍ ആരെന്ന് ചോദിച്ചപ്പോള്‍ റോഡ്‌സിന് വ്യക്തമായ ഉത്തരമുണ്ട്.

ജഡേജയും ഗുപ്റ്റിലും മിടുക്കന്മാര്‍

ജഡേജയും ഗുപ്റ്റിലും മിടുക്കന്മാര്‍

ഒരു അഭിമുഖത്തിനിടെയാണ് ഫീല്‍ഡര്‍മാരുടെ മികവിനെക്കുറിച്ച് ചോദ്യമുയര്‍ന്നത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് റോഡ്‌സിന്റെ ചുണക്കുട്ടികള്‍. ഇവരില്‍ ആരാണ് മികച്ചവനെന്ന ചോദ്യത്തിനും ഒട്ടും സംശയിക്കാതെ ഗുപ്റ്റിലെന്ന് പറയാനും റോഡ്‌സ് മടിച്ചില്ല. ജഡേജയെ മറികടന്ന് ഗുപ്റ്റിലിന് ഒന്നാം സ്ഥാനം കൊടുക്കാനുള്ള കാരണവും റോഡ്‌സിനുണ്ട്.

കേമന്‍ ന്യൂസിലന്‍ഡ് താരംതന്നെ

കേമന്‍ ന്യൂസിലന്‍ഡ് താരംതന്നെ

ജഡേജയ്ക്ക് മത്സരങ്ങള്‍ കുറവാണെന്ന് റോഡ്‌സ് ചൂണ്ടിക്കാട്ടി. അതേസമയം, ഗുപ്റ്റില്‍ ന്യൂസിലന്‍ലിന്‍ഡിനായി എല്ലാ മത്സരങ്ങളും കളിക്കുന്നു. സ്ലിപ്പിലും, കവറിലും, ബൗണ്ടറിയിലും എന്നുവേണ്ട എവിടെ ഫീല്‍ഡ് ചെയ്താലും ഗുപ്റ്റല്‍ മികവ് കാട്ടുന്നു. ഓള്‍റൗണ്ട് ഫീല്‍ഡിങ് പ്രകടനമാണ് ഗുപ്റ്റിലിന്റേത്. ജഡേജ ടീമിലുണ്ടാകുന്നത് എക്‌സ് ഫാക്ടര്‍ തന്നെയാണ്. എന്നാല്‍, ഗുപ്റ്റില്‍ വേറിട്ടുനില്‍ക്കുന്നെന്നും റോഡ്‌സ് വിലയിരുത്തി.

മികച്ച ബാറ്റ്‌സ്മാന്‍ കോലി

മികച്ച ബാറ്റ്‌സ്മാന്‍ കോലി

ഇതേ അഭിമുഖത്തില്‍ വിരാട് കോലിയാണ് ലോകത്തിലെ മികച്ച ബാറ്റ്‌സ്മാന്‍ എന്ന് റോഡ്‌സ് പറഞ്ഞിരുന്നു. സ്മിത്തിന്റെ ബാറ്റിങ്ങിനെ വിമര്‍ശിക്കുകയും ചെയ്തു. കോലിയുടെ ബാറ്റിങ് താന്‍ ഇഷ്ടപ്പെടുന്നുവെന്ന് മുന്‍താരം പറഞ്ഞു. സ്മിത്തിന്റെ ആക്ഷനും ടെക്‌നിക്കും കാഴ്ചയില്‍ മോശമായ സെഞ്ച്വറികളാണ് കാഴ്ചവെക്കുന്നത്. ഇന്നേവരെ താന്‍ അത്തരം സെഞ്ച്വറികള്‍ കണ്ടിട്ടില്ല. എന്നാല്‍, താരം റണ്‍സ് സ്‌കോര്‍ ചെയ്യുന്നതില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും റോഡ്‌സ് വിലയിരുത്തി.

10ല്‍ ഒമ്പത് വിക്കറ്റും ഒരാള്‍ക്ക്... അമ്പരപ്പിച്ച് അബോട്ട്, ആദ്യ ഇര മുരളി വിജയ്

കോലിയുടെ മനോഹര ഷോട്ടുകള്‍

കോലിയുടെ മനോഹര ഷോട്ടുകള്‍

വിരാട് കോലിയുടെ ഷോട്ടുകള്‍ കണ്ടിരിക്കുക മനോഹമാണ്. എത്രമനോഹരമായ ഷോട്ട് എന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത് കോലിയുടെ ഷോട്ടുകളെ തന്നെയായിരിക്കും. എങ്ങിനെ ഇത്തരമൊരു ഷോട്ടുകള്‍ കളിക്കുന്നു എന്ന് അതിശയപ്പെട്ടിട്ടുണ്ടെന്നും റോഡ്‌സ് പറഞ്ഞു. സ്മിത്ത് റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കിലും കളി മനോഹരമല്ലെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കോലിക്ക് മാര്‍ക്ക് നല്‍കാനും റോഡ്‌സിന് മടിയുമില്ല.

Story first published: Wednesday, September 18, 2019, 18:42 [IST]
Other articles published on Sep 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+